നിരപരാധിയായിട്ടും ഹാനി ബാബു ഒമ്പതു മാസമായി ജയിലിൽ; വിട്ടയക്കണമെന്ന അപേക്ഷയുമായി കുടുംബം
text_fieldsഹൈദരാബാദ്: നിരപരാധിയായിട്ടും നീണ്ട ഒമ്പതുമാസമായി ജയിലിലടക്കപ്പെട്ട് പീഡനമനുഭവിക്കുന്ന പ്രഫ. ഹാനി ബാബുവിെന വിട്ടയക്കണമെന്ന അപേക്ഷയുമായി കുടുംബം. എൽഗാർ പരിഷത്ത് കേസിൽ ഇവർക്കെതിരെ തെളിവ് കൃത്രിമമായി നിർമിച്ചതാണെന്ന് തെളിഞ്ഞിട്ടും കോടതിയോ അന്വേഷണ ഏജൻസികളോ തിരുത്താൻ തയാറായില്ലെന്ന് കുടുംബം പറയുന്നു.
''ഉൾക്കൊള്ളാവുന്നതിലധികം തടവുകാരുള്ള മുംബൈ ജയിലിൽ ഒമ്പതു മാസമായി നിരപരാധിയായ ഹാനി ബാബു തടവിലാണ്. അറസ്റ്റിനു മുമ്പ് ചോദ്യം ചെയ്യലിനിടെ അദ്ദേഹത്തോടു വിവരങ്ങൾ തേടിയപ്പോൾ, എൻ.ഐ.എ ഉദ്യോഗസ്ഥർ കേസിൽ സാക്ഷിയാകുകേയാ അതല്ലെങ്കിൽ മറ്റു ചിലർക്കെതിരെ തെളിവു നൽകുകയോ വേണമെന്ന് നിർബന്ധിക്കുന്നതായി അറിയിച്ചിരുന്നു. അതിന് സമ്മതിക്കാത്തതിൽ എൻ.ഐ.എ ഉദ്യോഗസ്ഥർ അസംതൃപ്തരാണെന്ന് അവസാന കോളിലും അദ്ദേഹം പറഞ്ഞിരുന്നു''- ഭാര്യയും മക്കളുമടക്കം കുടുംബം ഒപ്പുവെച്ച അപേക്ഷയിൽ പറയുന്നു.
േകാവിഡ് കാരണം നിരത്തി അദ്ദേഹത്തെ കാണാൻ പോലും അവസരം നിഷേധിക്കുന്നതായും അദ്ദേഹത്തിന് പുസ്തകങ്ങൾ പോലും അയച്ചുനൽകാൻ അവസരം നൽകുന്നില്ലെന്നും കത്തിൽ കുറ്റപ്പെടുത്തി. ഡൽഹി യൂനിവേഴ്സിറ്റി പ്രഫസറായ ഹാനി ബാബു ഭാഷാ വകുപ്പിൽ അധ്യാപകനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.