നടന്‍ വിവേകിന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു
text_fieldsന്യൂഡൽഹി: നടന്‍ വിവേകിന്റെ മരണത്തില്‍ ദേശീയ മനുഷ്യാവകാശ കമീഷന്‍ അന്വേഷണം പ്രഖ്യാപിച്ചു. 2021 ഏപ്രിൽ 17നാണ് വിവേക് അന്തരിച്ചത്. വിഴുപുരം സ്വദേശിയായ സാമൂഹ്യപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
കോവിഡ് വാക്‌സിന്‍ എടുത്ത് രണ്ട് ദിവസത്തിന് ശേഷമായിരുന്നു വിവേകിനെ ഹൃദയാഘാതം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർന്നായിരുന്നു അന്ത്യം. ആരോപണങ്ങള്‍ നിഷേധിച്ച് നടന്റെ കുടുംബം ഉള്‍പ്പടെ രംഗത്തെത്തുകയും ചെയ്തു.കോവിഡ് വാക്‌സിന്‍ എടുത്തത് മൂലമാണ് മരണം സംഭവിച്ചതെന്ന് ചിലർ ആരോപിച്ചിരുന്നു. നടൻ മൻസൂർ അലിഖാൻ അടക്കമുള്ളവരാണ് ആരോപണവുമായി രംഗത്തുവന്നത്. പൊലീസ് ഇവർക്കെതിരെ കേസെടുത്തിരുന്നു.
ഇതിന് പിന്നാലെയാണ് നടന്റെ മരണം കൊവിഡ് വാക്‌സിന്‍ എടുത്തത് മൂലമാണോ എന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി മനുഷ്യാവകാശ കമീഷന് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.