Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഋഷിയുടെ നേട്ടത്തിൽ...

ഋഷിയുടെ നേട്ടത്തിൽ 'മാസ്' ട്വീറ്റുമായി ആനന്ദ് മഹീന്ദ്ര; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

text_fields
bookmark_border
ഋഷിയുടെ നേട്ടത്തിൽ മാസ് ട്വീറ്റുമായി ആനന്ദ് മഹീന്ദ്ര; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
cancel

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ആദ്യമായൊരു ഇന്ത്യൻ വംശജനെത്തുമ്പോൾ ചരിത്രം ഒാർമിപ്പിച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ചെയർമാൻ ആനന്ദ് മഹീന്ദ്ര. ഋഷി സുനകിന്റെ സ്ഥാനലബ്ധിയിൽ സന്തോഷം പങ്കുവെച്ചുള്ള ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് ലക്ഷങ്ങളാണ് ഏറ്റെടുത്തത്.

ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൻ ചർച്ചിൽ ഇന്ത്യൻ നേതാക്കളെ പരിഹസിച്ച് പറഞ്ഞത് ഉദ്ധരിച്ചുകൊണ്ടായിരുന്നു ആനന്ദ് മ​ഹീന്ദ്രയുടെ ട്വീറ്റ്. ഋഷി സുനകിന്റെ സ്ഥാനലബ്ധി മധുരപ്രതികാരമാണെന്ന തരത്തിലായിരുന്നു ട്വീറ്റ്.

'1947 ൽ വിൻസ്റ്റൻ ചർച്ചിൽ പറഞ്ഞത് ഇന്ത്യൻ നേതാക്കൾ കഴിവുകെട്ടവരാണെന്നായിരുന്നു. സ്വാതന്ത്ര്യത്തിന്റെ 75 ാം വർഷത്തിൽ, ഒരു ഇന്ത്യൻ വംശജൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്നത് കാണാനായിരിക്കുന്നു. ജീവിതം എത്ര മനോഹരം..' -ഇങ്ങിനെയാണ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്.

റീട്വീറ്റ് ലൈക്കുകളുമായി ലക്ഷത്തിലധികം ആളുകളാണ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് ഏറ്റെടുത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anand mahindraRishi Sunak
News Summary - anand mahindra's tweet on rishi's gain
Next Story