കൊമ്പുകോർത്ത് ആനന്ദ് ശർമയും ഗെഹ്ലോട്ടും, എല്ലാവരും ഒന്ന് നിർത്തൂ എന്ന് രാഹുൽ
text_fieldsന്യൂഡൽഹി: ബി.ജെ.പിയെ േനരിടാനല്ല, പകരം സംഘടനാ തെരഞ്ഞെടുപ്പ് നടത്താനാണ് ചില നേതാക്കൾക്ക് താൽപര്യമെന്ന രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിെൻറ മുനവെച്ച സംസാരത്തെ തുടർന്ന് കോൺഗ്രസ് പ്രവർത്തക സമിതി അപൂർവമായ വാഗ്വാദത്തിന് സാക്ഷ്യം വഹിച്ചു.
രാജ്യസഭയിലെ പ്രതിപക്ഷ ഉപനേതാവായ ആനന്ദ് ശർമ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി ഇതേ ചൊല്ലി കൊമ്പുകോർത്തു. സംഘടനാ തെരഞ്ഞെടുപ്പ് പോലുള്ള അപ്രസക്തമായ കാര്യങ്ങൾ പറഞ്ഞ് ചിലർ സമയം പാഴാക്കുകയാണെന്ന് ഗെഹ്ലോട്ട് കുറ്റപ്പെടുത്തി. ഇൗ വിഷയവും തീരുമാനവും പാർട്ടി പ്രസിഡൻറിന് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉമ്മൻ ചാണ്ടിയും താരിഖ് അൻവറും അംബികാ സോണിയും ക്യാപ്റ്റൻ അമരീന്ദർ സിങ്ങും ഗെഹ്ലോട്ടിനെ പിന്തുണച്ചു.
ഇവർക്ക് സോണിയ ഗാന്ധിയെ വിശ്വാസമില്ലേ എന്നു കൂടി ഗെഹ്ലോട്ട് ചോദിച്ചേതാടെ വിമത സ്വരമുയർത്തിയവരുടെ നിയന്ത്രണം വിട്ടു. മുതിർന്ന നേതാക്കളെ അവമതിക്കുകയാണ് ഗെഹ്ലോട്ട് ചെയ്യുന്നതെന്ന് ആനന്ദ് ശർമ തിരിച്ചടിച്ചു. ചേരി തിരിഞ്ഞുള്ള വാഗ്വാദം തുടർന്നതോടെ കടുത്ത അതൃപ്തിയുമായി ഇടപെട്ട രാഹുൽ ''എല്ലാവരോടുമായാണ് പറയുന്നത്, ഇതൊന്ന് അവസാനിപ്പിക്കൂ'' എന്ന് പറഞ്ഞതോടെയാണ് എല്ലാവരും നിശ്ശബ്ദരായത്.
രാഹുൽ ഗാന്ധി പ്രസിഡൻറ് സ്ഥാനം രാജിവെച്ച ശേഷവും പാർട്ടിയിലെ അധികാരകേന്ദ്രമായി അദ്ദേഹം തുടരുകയാണ്. രാഹുലിെൻറ അംഗീകാരമില്ലാത്ത തീരുമാനങ്ങളൊന്നും കോൺഗ്രസിൽ നടപ്പാകുന്നില്ല. ഇതേ തുടർന്നാണ് സോണിയയുടെ സമയത്ത് പാർട്ടിയിൽ മേൽക്കൈ ലഭിച്ചവരൊന്നടങ്കം വിമതസ്വരമുയർത്തിത്തുടങ്ങിയത്.
പ്രവർത്തക സമിതിയിൽ നടന്ന വാഗ്വാദം വാർത്താസമ്മേളനത്തിൽ കെ.സി. വേണുഗോപാൽ നിഷേധിച്ചുവെങ്കിലും പല വിശദീകരണങ്ങളും വിമതർക്കുള്ള മറുപടിയായി മാറി. കോൺഗ്രസ് പ്രസിഡൻറിനെയും പ്രവർത്തക സമിതിയെയും ഒന്നിച്ച് തെരഞ്ഞെടുക്കാറില്ലെന്ന് വേണുഗോപാൽ പറഞ്ഞു.
ആദ്യം പ്രസിഡൻറിനെ തെരഞ്ഞെടുത്ത ശേഷം പ്രവർത്തക സമിതിയെ തെരഞ്ഞെടുക്കലാണ് സംഘടന പിന്തുടരുന്ന രീതി. 12 പേരെയാണ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുക്കുക. ബാക്കിയുള്ളവരെ നാമനിർദേശം ചെയ്യും. 2022 വരെ പുതിയ പ്രവർത്തക സമിതിക്ക് കാലാവധിയുണ്ടാകും. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ജൂണിൽ എ.െഎ.സി.സി സമ്മേളനം നടത്തേണ്ടിവരുമെന്നാണ് കരുതുന്നത്. മുഴുവൻ കാലയളവിലേക്കുള്ള പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടക്കുേമ്പാഴാണ് ഇങ്ങനെ ചെയ്യാറുള്ളത്.
ഇപ്പോഴാണെങ്കിൽ പ്രസിഡൻറ് രാജിവെച്ചതുകൊണ്ടുണ്ടായ ഇടക്കാല തെരഞ്ഞെടുപ്പാണ്. അക്കാര്യത്തിൽ കോൺഗ്രസ് ഭരണഘടന പ്രകാരം തന്നെ തീരുമാനമെടുക്കുമെന്നും സംഘടനാ തെരഞ്ഞെടുപ്പ് ഷെഡ്യൂൾ ഉടൻ പുറത്തുവിടുമെന്നും വേണുഗോപാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.