നാല് പുതിയ ഗവർണർമാർ
text_fieldsന്യൂഡൽഹി: ബി.ജെ.പിയും തൃണമൂൽ കോൺഗ്രസുമായി രാഷ്ട്രീയ യുദ്ധം നടക്കുന്ന പശ്ചിമ ബംഗാളിൽ അടക്കം വിവിധ സംസ്ഥാനങ ്ങൾക്ക് പുതിയ ഗവർണർമാർ.
കാലാവധി പൂർത്തിയാകുന്ന കേസരിനാഥ് ത്രിപാഠിക്കു പകരം മുൻ കേന്ദ്രമന്ത്രിയും സുപ്രീംകോടതി അഭിഭാഷകനുമായ ജഗ്ദീപ് ധൻകർ (68) പശ്ചിമ ബംഗാൾ ഗവർണറാകും. 2003ൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന നേതാവാണ് ധൻകർ.
നേരിയ ഭൂരിപക്ഷത്തിൽ കോൺഗ്രസ് ഭരിക്കുന്ന മധ്യപ്രദേശിൽ ഗവർണറായി ലാൽജി ടണ്ഡനെ നിയോഗിച്ചു. മുൻ ബി.ജെ.പി നേതാവായ ലാൽജി ഇപ്പോൾ ബിഹാർ ഗവർണറാണ്.
മധ്യപ്രദേശ് ഗവർണർ ആനന്ദിബെൻ പേട്ടലിനെ യു.പി ഗവർണറാക്കി. ഗുജറാത്ത് മുൻ മുഖ്യമന്ത്രിയാണ് ആനന്ദി ബെൻ.
സർക്കാറിെൻറ നാഗാ മധ്യസ്ഥനും റിട്ട. െഎ.ബി ഡയറക്ടറുമായ ആർ.എൻ. രവിയെ നാഗാലാൻഡ് ഗവർണറായി നിയമിച്ചു.
കപ്താൻ സോളങ്കി കാലാവധി പൂർത്തിയാക്കുന്ന സാഹചര്യത്തിൽ ത്രിപുര ഗവർണറായി ബി.ജെ.പി നേതാവ് രമേഷ് ബെയ്സിനെ നിയോഗിച്ചു. ഫാഗു ചൗഹാനാണ് പുതിയ ബിഹാർ ഗവർണർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.