വിദ്വേഷ പ്രസ്താവനകൾ: ബി.ജെ.പി നേതാവ് അനന്ത്കുമാർ ഹെഗ്ഡെയുടെ ട്വിറ്റർ അക്കൗണ്ട് ബ്ലോക്ക് ചെയ്തു
text_fieldsബംഗളൂരു: വിദ്വേഷ പ്രസ്താവന അടങ്ങിയ ട്വീറ്റുകളെ തുടർന്ന് മുൻ കേന്ദ്ര മന്ത്രിയും ബി.ജെ.പി എം.പിയുമായ അനന്ത്കുമാ ർ ഹെഗ്ഡെയുടെ ട്വിറ്റർ അക്കൗണ്ട് ബ്ലോക്ക് ചെയ്തു. അതേസമയം, അക്കൗണ്ട് ബ്ലോക്ക് ചെയ്ത ട്വിറ്റർ അധികൃതർ ഇന്ത്യാ വിരുദ്ധ നയമാണ് സ്വീകരിക്കുന്നതെന്നും ഇത്തരം വൻകിട കമ്പനികളുടെ ഡിജിറ്റൽ േകാളനിവത്കരണം തടയണമെന്നും ആവശ്യപ്പെ ട്ട് ഉത്തര കന്നട എം.പി അനന്ത്കുമാർ ഹെഗ്ഡെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.
വിവരങ്ങളിൽ മതേതരത്വവും സുതാര്യതയും ഉറപ്പാക്കാനും അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാനും ഇന്ത്യ സ്വന്തമായി ട്വിറ്ററിന് ബദലായി മൈക്രോ ബ്ലോഗിങ് സൈറ്റ് ആരംഭിക്കണമെന്നും ഹെഗ്ഡെ കത്തിൽ ആവശ്യപ്പെടുന്നുണ്ട്. കലിസ്ഥാൻ മുന്നേറ്റത്തിനെതിരെയും ഇന്ത്യയിൽ തബ്ലീഗ് ജമാഅത്തിന് രഹസ്യ അജണ്ടയുണ്ടെന്നുമുള്ള തരത്തിൽ അനന്ത് കുമാർ ഹെഗ്ഡെ നടത്തിയ ട്വിറ്റുകളെ തുടർന്നാണ് ട്വിറ്റർ അധികൃതർ അക്കൗണ്ട് താൽക്കാലികമായി ബ്ലോക്ക് ചെയ്തത്. നിയമം ലംഘിക്കുന്ന ട്വീറ്റുകൾ നീക്കം ചെയ്യണമെന്നാണ് ആവശ്യപ്പെട്ടത്.
എന്നാൽ, മുൻവിധിയോടെയാണ് തന്നെ ബ്ലോക്ക് ചെയ്തതെന്നും അഭിപ്രായത്തിൽ ഉറച്ചുനിൽക്കുകയാണെന്നും ട്വീറ്റ് നീക്കം ചെയ്യില്ലെന്നും മതത്തിെൻറ പേരിലെ തെറ്റായ കാര്യങ്ങൾ പുറത്തുകാണിക്കുകയായിരുന്നുവെന്നുമാണ് ഹെഗ്ഡെ വിശദീകരിച്ചത്.
ഇന്ത്യ അനുകൂല നിലാപാട് സ്വീകരിക്കുന്നവരുടെ അക്കൗണ്ടുകൾ തെരഞ്ഞുപിടിച്ച് ബ്ലോക്ക് ചെയ്യുകയാണെന്നും ദേശവിരുദ്ധ, ബി.ജെ.പി വിരുദ്ധ, മോദി വിരുദ്ധ ട്വീറ്റുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ഹെഗ്ഡെ കത്തിൽ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.