കശ്മീരിൽ ഏറ്റുമുട്ടൽ; 11 തീവ്രവാദികളെ വധിച്ചു, മൂന്ന് സൈനികർ കൊല്ലപ്പെട്ടു
text_fieldsശ്രീനഗർ: ദക്ഷിണ കശ്മീരിൽ മൂന്നിടത്തായുണ്ടായ ഏറ്റുമുട്ടലിൽ 11 തീവ്രവാദികളെ സുരക്ഷസേന വധിച്ചു. ഒരാൾ കീഴടങ്ങി. മൂന്ന് സൈനികർ കൊല്ലപ്പെടുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. സൈനികനടപടിയിൽ പ്രതിഷേധിച്ചവർക്കുനേരെ പൊലീസ് നടത്തിയ പെല്ലറ്റ് പ്രയോഗത്തിലും വെടിവെപ്പിലും രണ്ടു പ്രദേശവാസികളും മരിച്ചു. 40 ഒാളം പേർക്ക് പരിക്കേറ്റു.
അനന്ത്നാഗ്, ഷോപിയാൻ ജില്ലകളിലാണ് ഏറ്റുമുട്ടൽ നടന്നത്. ഏഴു വർഷത്തിനിടെ താഴ്വരയിൽ ഒരു ദിവസമുണ്ടാകുന്ന ഏറ്റവും വലിയ ഏറ്റുമുട്ടലാണിത്. ഷോപിയാനിലെ കച്ദൂരയിലും ദ്രാഗഡിലും ഞായറാഴ്ച പുലർച്ചയാണ് ഏഴുപേരെ വധിച്ചത്. കൊല്ലപ്പെട്ടവരിൽ മുതിർന്ന നേതാക്കളായ സീനത്തുൽ ഇസ്ലാമും സുബൈറും ഉൾപ്പെട്ടതായി പറയുന്നു. ദ്രാഗഡിൽനിന്ന് ഏഴുപേരുടെ മൃതദേഹം കണ്ടെടുത്തു. രഹസ്യവിവരത്തെ തുടർന്ന് പ്രദേശം വളഞ്ഞ ഇന്ത്യൻ സൈന്യത്തിനുനേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. അതേസമയം, െഎ.പി.എസ് ഒാഫിസറുടെയും കോൺസ്റ്റബിളിെൻറയും വീട്ടിലെത്തിയ തീവ്രവാദികളെയാണ് കൊലപ്പെടുത്തിയതെന്നും റിപ്പോർട്ടുണ്ട്.
ഞായറാഴ്ച പുലർച്ച അനന്ത്നാഗിലെ ഡയൽഗാമിലുണ്ടായ ഏറ്റുമുട്ടലിലാണ് ഒരാളെ കൊലപ്പെടുത്തിയത്. റഉൗഫ് ഖാൻഡേ എന്നയാളാണ് മരിച്ചത്. ഇയാളെ ജീവനോടെ പിടികൂടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കീഴടങ്ങണമെന്ന് സൈന്യം ലൗഡ് സ്പീക്കറിലൂടെ ആവശ്യപ്പെെട്ടങ്കിലും ഇയാൾ നിരസിച്ചതിനെ തുടർന്നാണ് വെടിയുതിർത്തത്. തോക്കുമായി നിൽക്കുന്ന റഉൗഫിെൻറ ചിത്രങ്ങൾ കഴിഞ്ഞമാസം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇയാളുടെ മൃതദേഹം കുടുംബത്തിന് കൈമാറി. കൂടെയുണ്ടായിരുന്നയാളാണ് കീഴടങ്ങിയത്. കുടുംബാംഗങ്ങളുടെ സമ്മർദത്തെ തുടർന്നാണ് ഇയാൾ കീഴടങ്ങിയതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇവർ രണ്ടുപേരും ഹിസ്ബുൽ മുജാഹിദീനിൽപെട്ടവരാണെന്നും സൈന്യം വ്യക്തമാക്കി.
പൊലീസും സൈന്യവും സംയുക്തമായാണ് ആക്രമണം നടത്തിയത്.
സൈനികനടപടിക്കെതിരെ പ്രതിഷേധവുമായിറങ്ങിയ പ്രദേശവാസികളെ പിരിച്ചുവിടാൻ പൊലീസും അർധസൈനിക വിഭാഗവും നടത്തിയ പെല്ലറ്റ് പ്രയോഗത്തിലും വെടിവെപ്പിലുമാണ് രണ്ടുപേർ മരിച്ചത്. രണ്ടുപേരുടെ നില ഗുരുതരമാണ്. രണ്ടുപേരുടെ കണ്ണിനാണ് പരിക്കേറ്റത്. 20ഒാളം പേരെ ശ്രീനഗറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രക്ഷോഭം കശ്മീരിെൻറ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.