Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right43ാം ചരമവാർഷിക...

43ാം ചരമവാർഷിക ദിനത്തിൽ സഞ്ജയ് ഗാന്ധിക്ക് പേരമകളുടെ ശ്രദ്ധാഞ്ജലി

text_fields
bookmark_border
43ാം ചരമവാർഷിക ദിനത്തിൽ സഞ്ജയ് ഗാന്ധിക്ക് പേരമകളുടെ ശ്രദ്ധാഞ്ജലി
cancel

ന്യൂഡൽഹി: സഞ്ജയ് ഗാന്ധിയുടെ 43ാം ചരമവാർഷിക ദിന​ത്തിൽ കൊച്ചുമകളുടെ ആദരം. പിതാവ് വരുൺ ഗാന്ധിക്കും മുത്തശ്ശി ​മനേക ഗാന്ധിക്കുമൊപ്പമായിരുന്നു അനസൂയ ശാന്തിവനത്തിൽ മുത്തശ്ശന് ശ്രദ്ധാഞ്ജലിയർപ്പിക്കാനെത്തിയത്. ഇതാദ്യമായാണ് അനസൂയ മുത്തശ്ശന് ആദരാഞ്ജലിയർപ്പിക്കാനെത്തുന്നത്. വരുൺ ഗാന്ധി തന്നെയാണ് ഇത് ട്വിറ്ററിൽ പങ്കുവെച്ചത്.

2013ലാണ് വരുൺ ഗാന്ധിയുടെയും യാമിനി റോയ് ചൗധരിയുടെയും മകളായി അനസൂയ ജനിച്ചത്. ഇന്ദിര ഗാന്ധിയുടെയും ഫിറോസ് ഗാന്ധിയുടെയും ഇളയ മകനാണ് സഞ്ജയ് ഗാന്ധി. വരുൺ ഗാന്ധിക്ക് മൂന്ന് മാസം പ്രായമുള്ളപ്പോഴാണ് 1980 ജൂൺ 23ന് സഞ്ജയ് ഗാന്ധി വിമാനാപകടത്തിൽ മരിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sanjay GandhiAnasuyaa Gandhi
News Summary - Anasuyaa Gandhi paid tribute to her grandfather Late Shri Sanjay Gandhi
Next Story