ചായക്കടക്കാരെൻറ മകൾ ഇന്ന് വ്യോമസേന പൈലറ്റ്; കൈയ്യടിയുമായി സമൂഹമമാധ്യമങ്ങൾ
text_fieldsഭോപ്പാൽ: സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള നിശ്ചയദാർഢ്യമാണ് ഒരാളെ വിജയിയാക്കുന്നത്. ചായക്കടക്കാരെൻറ മകളായ ഇരുപത്തിനാല്കാരി അഞ്ജൽ ഗാങ്വാൾ പ്രതിസന്ധികളെ തള്ളിമാറ്റിയാണ് തന്‍റെ സ്വപ്നം ചേർത്ത് പിടിച്ചത്. അഞ്ജൽ ഇന്ന് വ്യോമസേനയുടെ ഫ്ലൈയിങ് ഓഫീസറാണ്.
താവിന് അഞ്ജലിെൻറ വിദ്യാഭ്യാസ ഫീസുകൾ കൊടുക്കാനുള്ള ശേഷി പോലും ഉണ്ടായിരുന്നില്ല. മകൾ പൈലറ്റായതിൽ അഭിമാനിക്കുകയാണ് കുടുംബം. കോവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്നതിനാൽ മകൾ ജോലിയിൽ പ്രവേശിക്കുന്നത് കാണാനായില്ലെന്ന് അഞ്ജലിെൻറ പിതാവ് സുരേഷ് ഗാങ്വാൾ പറയുന്നു.
2013ലെ കേദാർനാഥ് ദുരന്തത്തിൽപെട്ടവരെ രക്ഷിക്കാൻ മുൻകൈയെടുത്ത വ്യോമസേനയുടെ പോരാട്ടവീര്യത്തിൽ നിന്ന് പ്രചോദനമുൾകൊണ്ടാണ് അഞ്ജൽ പൈലറ്റാകാൻ തീരുമാനിച്ചത്. എന്നാൽ ആ യാത്ര കാഠിന്യം നിറഞ്ഞത് തന്നെയായിരുന്നു. അഞ്ചുതവണ ജോലിയോട് അടുത്തെത്തിയെങ്കിലും അന്ന് അഞ്ജലിനെ ഭാഗ്യം തുണച്ചില്ല. എന്നാൽ ആറാം തവണ സ്വപ്നം വിജയം അഞ്ജലിനൊപ്പം നിന്നു.
കഴിഞ്ഞ 25 വർഷമായി ഭോപ്പലിൽ നിന്ന് 400 കിലോ മീറ്റർ അകലെയുള്ള നീമുച്ചിൽ ചായക്കട നടത്തുകയാണ് പിതാവ് സുരേഷ് ഗാങ്വാൾ. സാമ്പത്തിക സ്ഥിതി വളരെ മോശമായിരുന്നു. പലരിൽ നിന്നും കടം വാങ്ങിയാണ് അവളെ പഠിപ്പിച്ചതെന്നും പിതാവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.