Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആൻഡമാൻ-നിക്കോബാർ...

ആൻഡമാൻ-നിക്കോബാർ ദ്വീപുകളിൽ രണ്ടു മണിക്കൂറിനിടെ ഒമ്പത്​ തവണ ഭൂചലനം

text_fields
bookmark_border
earth quake
cancel

ന്യൂഡൽഹി: ആൻഡമാൻ-നിക്കോബാർ ദ്വീപുകളിൽ രണ്ടു മണിക്കൂറിനുള്ളിൽ ഒമ്പതു തവണ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട ്ട്​. തിങ്കളാഴ്​ച പുലർച്ചെ 5.14നാണ്​​ 4.9 തീവ്രതയുള്ള ആദ്യ ഭൂചലനം ഉണ്ടായത്​. തുടർന്ന്​ എട്ട്​ തവണ തുടർചലനങ്ങൾ ഉണ്ടാവുകയായിരുന്നു.

റിക്​ടർ സ്​കെയിലിൽ 4.7 മുതൽ 5.2 വരെ തീ​വ്രതയുള്ള ഭൂചലനങ്ങളാണ്​ ഉണ്ടായതെന്ന്​ നാഷണൽ സർവെ ഫോർ സീസ്​മേളജി റിപ്പോർട്ട്​ ചെയ്​തു. രാവിലെ 6.54 ന്​ 5.2 തീവ്രതയുള്ള ഭൂകമ്പവുമുണ്ടായി.

ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ ഭൂകമ്പ സാധ്യത മേഖലയിലാണ്​ സ്ഥിതി ചെയ്യുന്നത്​. മൂന്നിൽ കൂടുതൽ ഭൂചലനങ്ങൾ ഒരേ ദിവസം അനുഭവപ്പെടുന്നത്​ അസാധാരണമാണെന്നാണ്​ വിദഗ്​ധർ ചൂണ്ടിക്കാട്ടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Andaman and Nicobar IslandsEarthquakes
News Summary - Andaman And Nicobar Islands Hit By 9 Earthquakes In 2 Hours- India news
Next Story