Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ സംബന്ധിച്ച്​...

കോവിഡ്​ സംബന്ധിച്ച്​ ട്വിറ്ററിൽ ചോദ്യമുന്നയിച്ചതിന്​ മാധ്യമപ്രവർത്തകൻ അറസ്​റ്റിൽ

text_fields
bookmark_border
കോവിഡ്​ സംബന്ധിച്ച്​ ട്വിറ്ററിൽ ചോദ്യമുന്നയിച്ചതിന്​ മാധ്യമപ്രവർത്തകൻ അറസ്​റ്റിൽ
cancel

പോര്‍ട്ട് ബ്ലയര്‍: കോവിഡ്​ ബാധിതനുമായി ഫോണിൽ സംസാരിച്ചവരെ ക്വാറ​ൈൻറനിലാക്കിയത്​ സംബന്ധിച്ച്​ ട്വിറ്ററിൽ ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകനെ ആന്തമാൻ നിക്കോബാർ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. ‘ആന്തമാൻ ക്രോണിക്കിൾ’ പത ്രത്തിൽ അസോ. എഡിറ്ററായിരുന്ന സുബൈർ അഹമ്മദാണ്​ അറസ്​റ്റിലായത്​. ഇദ്ദേഹത്തെ പിന്നീട്​ ജാമ്യത്തിൽ വിട്ടു.

“കോവിഡ് രോഗികളുമായി ഫോണിൽ സംസാരിച്ചതിന് ഒരു കുടുംബത്തെ ക്വാറ​ൈൻറനിലാക്കിയത്​ എന്തുകൊണ്ടെന്ന് വിശദീകരിക്കാ മോ?” എന്നായിരുന്നു സുബൈർ ട്വീറ്റ്​ ചെയ്​തത്​. കോവിഡ്​ ബാധിതനായ ബന്ധുവിനെ ഫോൺവിളിച്ചതിന്​ ആന്തമാൻ ഹദ്ദോയിലെ ഒരു കുടുംബത്തിലെ നാല് അംഗങ്ങളെ ക്വാറ​ൈൻറനിൽ തുടരാൻ നിർബന്ധിച്ചു എന്ന വാർത്തയെ അടിസ്ഥാനമാക്കിയായിരുന്നു ട്വ ീറ്റ്​. ഏപ്രിൽ 26ന് ആൻഡമാൻ ക്രോണിക്കിളിലാണ് വാർത്ത പ്രസിദ്ധീകരിച്ചത്. 27 ന്​ ട്വീറ്റ്​ ചെയ്​ത സുബൈറിനെ അന്ന്​ രാത്രി 7 മണിയോടെ അറസ്റ്റ്​ ചെയ്​തു.

ട്വീറ്റിനെക്കുറിച്ച് ചോദ്യം ചെയ്യാൻ പൊലീസ്​ സൂപ്രണ്ട് വിളിക്കുന്നതായി അറിയിച്ച്​ ബാംബൂഫ്ലാറ്റ് സ്റ്റേഷനിൽ നിന്നെത്തിയ നാല് പൊലീസുകാരാണ്​ സുബൈറിനെ കൊണ്ടുപോയത്​. ആബർ‌ഡീൻ പൊലീസ്​ സ്റ്റേഷനിലേക്ക് ​െകാണ്ടുപോകുന്നതായാണ്​ സുബൈർ പറഞ്ഞതെന്ന്​ ആന്തമാൻ ക്രോണിക്കിൾ എഡിറ്റർ ഇൻ ചീഫ് ഡെനിസ് ഗൈൽസി​െന ഉദ്ധരിച്ച്​ ദി ന്യൂസ്​ മിനുട്ട്​ റിപ്പോർട്ട്​ ചെയ്​തു. ഒരു മണിക്കൂറിനുശേഷം അദ്ദേഹത്തി​​െൻറ അറസ്റ്റ് രേഖപ്പെടുത്തയതായി ഡെനിസ് പറഞ്ഞു.

ദുരന്തനിവാരണ നിയമത്തിലെ സെക്ഷൻ 51, 188 വകുപ്പുകളടക്കമാണ്​ ഇദ്ദേഹത്തിനെതിരെ ചുമത്തിയത്​. ഒരു ചോദ്യം ചോദിച്ചതിന് എങ്ങനെയാണ്​ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്​തതെന്ന്​ ഡെനിസ് ചോദിച്ചു. ആന്തമാനിൽ ചീഫ് സെക്രട്ടറി ചേതൻ സംഘിയുടെ ട്വീറ്റുകളിലൂടെ മാത്രമാണ് മാധ്യമപ്രവർത്തകർക്ക്​ വിവരങ്ങൾ ലഭിക്കുന്നതെന്നും പത്രസമ്മേളനങ്ങളോ ബുള്ളറ്റിനുകളോ ഇല്ലെന്നും ഡെനിസ് പറഞ്ഞു.

എന്നാൽ, പൊതുജനങ്ങളിൽ‌ അവിശ്വാസം ഉളവാക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിലച്ചതിനാണ്​ അറസ്​​റ്റെന്ന്​ ആന്തമാൻ ഡി.ജി.പി ദേപേന്ദ്ര പഥക് പ്രസ്താവനയിൽ പറഞ്ഞു. “അത്തരം സന്ദേശങ്ങൾ‌ രോഗബാധിതരുമായുള്ള സമ്പർക്കം കണ്ടുപിടിക്കുന്നതിന്​ തടസം സൃഷ്​ടിക്കും. ശരിയായ വിവരങ്ങൾ‌ മറച്ചുവെക്കാനും ആരോഗ്യപ്രവർത്തകരുമായി സഹകരിക്കാതിരിക്കാനും ജനങ്ങളെ പ്രേരിപ്പിക്കും. മെഡിക്കൽ‌ പ്രോട്ടോക്കോളുകൾ‌ക്കെതിരെ പ്രതിഷേധിക്കാനും ലോക്ക്ഡൗൺ‌ ലംഘിക്കാനും ആളുകളെ പ്രേരിപ്പിക്കുമെന്നും ഡി.ജി.പി ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestjournalistandamanfreedom of pressCovid 19
News Summary - Andaman journalist arrested for asking COVID-19
Next Story