ആന്ധ്രയിൽ സുരക്ഷാ സാമഗ്രികൾ ഇല്ലെന്ന് പരാതി പറഞ്ഞ ഡോക്ടർക്ക് സസ്പെൻഷൻ
text_fieldsഅമരാവതി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മാസ്ക് അടക്കമുള്ള സുരക്ഷാ സാമഗ്രികൾ ഇല്ലെന്ന് പരാതിപ്പെട്ട ഡോക്ടറെ ആന്ധ്രപ്രദേശ് സർക്കാർ സസ്പെൻഡ് ചെയ്തു. ഡോക്ടർ പരാതി ഉന്നയിക്കുന്ന വിഡിയോ വൈറൽ ആയിരുന്നു. ടി.ഡി.പി നേതാവ് നര ലോകേഷ് ആണ് ഡോ. സുധാകർ റാവു മാസ്കുകളുടെയും ശരീരാവരണത്തിന്റെയും കുറവുകളെ കുറിച്ച് പരാതിപ്പെടുന്ന വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. പൊലീസിന്റെ മോശം പെരുമാറ്റത്തെ കുറിച്ചും ഡോക്ടർ പരാതിപ്പെടുന്നുണ്ട്. നരസിപട്ടണ ഗവ.ആശുപത്രിയിലെ ഡോക്ടറാണ് സുധാകർ റാവു.
പ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി ഇടപെടണമെന്നും ഡോക്ടർ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, ഡോക്ടറെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവാണ് ഉണ്ടായത്.
സർക്കാർ നടപടി ഞെട്ടിക്കുന്നതാണെന്ന് ടി.ഡി.പി ദേശീയ പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു അഭിപ്രായപ്പെട്ടു. "ആകെ N95 മാസ്ക് മാത്രമാണ് ഡോക്ടർ ആവശ്യപ്പെട്ടത്. എന്നാൽ സർക്കാർ നൽകിയത് സസ്പെൻഷൻ ആണ്. മഹാമാരിക്കെതിരായ മുന്നണി പോരാളികൾക്ക് ആത്മധൈര്യം നൽകുന്നതിന് പകരം അവരെ അപമാനിക്കുകയാണ് സർക്കാർ ചെയ്യുന്നത്"- അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.