കോവിഡ് പേടിച്ച് മാതാവും രണ്ടുപെൺമക്കളും വീടടച്ച് അകത്തുകഴിഞ്ഞത് 15 മാസം; ഒടുവിൽ പൊലീസെത്തി മോചിപ്പിച്ചു
text_fieldsഹൈദരാബാദ്: കോവിഡിനെ കുറിച്ച് പാതിശരിയും മുഴുശരിയുമായ കഥകൾ കേട്ട് ശരിക്കും പേടിച്ചുപോയ ഒരു കുടുംബത്തിലെ സ്ത്രീകൾ ഒരിക്കലും പുറത്തിറങ്ങാതെ വീടടച്ച് അകത്ത് കഴിച്ചുകൂട്ടിയത് ഒരു വർഷത്തിലേറെ കാലം. ആന്ധ്രയിലെ കഡലി ഗ്രാമത്തിലാണ് 15 മാസത്തോളം മൂന്നുപേർ വീട്ടിനുള്ളിൽ കഴിഞ്ഞത്. വിവരമറിഞ്ഞെത്തിയ പൊലീസ് ഒടുവിൽ 50കാരിയായ റുത്തമ്മ, രണ്ടു പെൺമക്കൾ എന്നിവരടങ്ങിയ കുടുംബത്തെ രക്ഷപ്പെടുത്തുകയായിരുന്നു.
അയൽവാസി കോവിഡ് ബാധിച്ച് മരിച്ചതോടെയാണ് കുടുംബം ശരിക്കും ഭയന്നുപോയത്. അതോടെ അടച്ചിട്ട് വീട്ടിനുള്ളിൽ നീണ്ടകാലം പുറത്തിറങ്ങാതിരുന്ന ഇവരെ തേടി കഴിഞ്ഞ ദിവസം സന്നദ്ധപ്രവർത്തകൻ എത്തി അന്വേഷിച്ചപ്പോൾ ഞെട്ടിക്കുന്ന വിവരമറിയുകയായിരുന്നു. വീട്ടിലെ സ്ത്രീകൾ ഒരു കാരണവശാലും പുറത്തിറങ്ങിയിരുന്നില്ല. മാതാവും രണ്ടു പെൺമക്കളും വീട്ടിനുള്ളിൽ തന്നെ കഴിഞ്ഞപ്പോൾ പിതാവും ഒരു ആൺകുട്ടിയും അവശ്യ വസ്തുക്കൾ വാങ്ങാൻ മാത്രം പുറത്തിറങ്ങി. അകത്തുതന്നെയായി വിഷാദ രോഗം ബാധിച്ച ഇവർ കടുത്ത ശാരീരിക അവശതകളും അനുഭവിച്ചിരുന്നതായി പറയുന്നു.
സർക്കാർ പദ്ധതിയിൽ ഉൾപെടുത്തി ഇവർക്ക് വീട് അനുവദിക്കുന്നതിന് വിരലടയാളം ശേഖരിക്കാനായിരുന്നു കഴിഞ്ഞ ദിവസം സന്നദ്ധ പ്രവർത്തകൻ എത്തിയത്. മുമ്പും പലതവണ ആശ വർക്കർമാർ വീട്ടിൽ പോയിരുന്നുവെങ്കിലും പ്രതികരണമില്ലാത്തതിനെ തുടർന്ന് മടങ്ങുകയായിരുന്നു. പുറത്തിറങ്ങാത്ത ഇവരെ കുറിച്ച് ഗ്രാമമുഖ്യനെ അറിയിച്ചേതാടെ പൊലീസ് എത്തുകയായിരുന്നു. ആരോഗ്യ പ്രവർത്തകരെ കൂട്ടി എത്തിയ പൊലീസ് ഒരു മുറിയിൽ അടച്ചിട്ടനിലയിലായിരുന്ന മൂന്നുപേരെയും പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.