ആന്ധ്രക്ക് ഇനി മൂന്ന് തലസ്ഥാനങ്ങൾ
text_fieldsഅമരാവതി: ആന്ധ്രപ്രദേശിന് മൂന്നു തലസ്ഥാനങ്ങൾ നിർദേശിച്ചുകൊണ്ടുള്ള ബിൽ ജഗൻ മോഹൻ റെഡ്ഡി സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചു. വിശാഖപട്ടണത്തെ എക്സിക്യൂട്ടിവ്/ സെക്രട ്ടേറിയറ്റ് തലസ്ഥാനമായും അമരാവതിയെ ലെജിസ്ലേറ്റിവ് തലസ്ഥാനമായും കുർനൂലിനെ ജുഡീഷ്യൽ തലസ്ഥാനമായുമാണ് നിർദേശിച്ചിട്ടുള്ളത്.
തീരുമാനത്തിനെതിരെ അമരാവതിയിലും മറ്റു പല ജില്ലകളിലും കടുത്ത പ്രതിഷേധവുമുയരുകയാണ്. നിലവിലെ സംസ്ഥാന തലസ്ഥാനം അമരാവതിയിൽനിന്ന് മാറ്റുന്നതിനെതിരെ ആയിരക്കണക്കിനാളുകളാണ് തെരുവിലിറങ്ങിയത്.
പലയിടങ്ങളിലും പ്രതിഷേധകർ പൊലീസുമായി ഏറ്റുമുട്ടി. പ്രക്ഷോഭകർ ടയറുകൾ കത്തിച്ചും മറ്റും റോഡ് ഗതാഗതം തടസ്സപ്പെടുത്തി. തീരുമാനം പിൻവലിക്കണമെന്നാവശ്യെപ്പട്ട് കർഷകരും വനിതകളുമുൾപ്പെടെ നിരവധിപേർ ദേശീയപതാകയുമേന്തി നിയമസഭാ മന്ദിരത്തിന് പുറത്ത് സത്യഗ്രഹം നടത്താനെത്തി. തെുലുഗുദേശം പാർട്ടി ആഹ്വാനം ചെയ്ത അസംബ്ലി മാർച്ചിന് ഗുണ്ടൂരിലെ ടി.ഡി.പി എം.പി ഗല്ല ജയദേവ് നേതൃത്വം നൽകി. മൂന്നു തലസ്ഥാനമെന്ന ശിപാർശക്ക് രാവിലെ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരുന്നു. ഇത് ഭാവിയിൽ വിശാഖപട്ടണമായി മാറും. സന്തുലിത വളർച്ച ലക്ഷ്യമിട്ടുള്ള തീരുമാനമാണിതെന്നാണ് സർക്കാർ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.