ആന്ധ്രാപ്രദേശിൽ ജില്ലകളുടെ എണ്ണം ഇരട്ടിയാക്കി വൈ.എസ് ജഗൻ മോഹൻ റെഡ്ഡി സർക്കാർ
text_fieldsഗുണ്ടൂർ: ആന്ധ്രാപ്രദേശിൽ ജില്ലകളുടെ എണ്ണം ഇരട്ടിയാക്കി. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡി ഇന്ന് സംസ്ഥാനത്തെ 13 പുതിയ ജില്ലകളുടെ ഉദ്ഘാടനം നിർവഹിച്ചു. ഇതോടെ സംസ്ഥാനത്തെ ജില്ലകളുടെ എണ്ണം 26 ആയി വർധിച്ചിട്ടുണ്ട്. ഗുണ്ടൂർ ജില്ലയിലെ തഡെപള്ളിയിലുള്ള മുഖ്യമന്ത്രിയുടെ ഓഫീസിൽ വെച്ച് വീഡിയോ കോൺഫറൻസിങ് വഴിയാണ് പുതിയ ജില്ലകളുടെ ഉദ്ഘാടനം നടന്നത്.
കഴിഞ്ഞ ദിവസം ഗവൺമെന്റ് സ്‌പെഷ്യൽ ചീഫ് സെക്രട്ടറി ജി. സായ് പ്രസാദ് ആന്ധ്രാപ്രദേശ് ഗസറ്റിന് കീഴിൽ പുറത്തിറക്കിയ വിജ്ഞാപനത്തിൽ 13 പുതിയ ജില്ലകളുടെ രൂപീകരണം സ്ഥിരീകരിച്ചിരുന്നു. പുതിയ ജില്ലകളെല്ലാം ഏപ്രിൽ 4 മുതൽ പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
ആന്ധ്രാപ്രദേശ് ജില്ലാ രൂപീകരണ നിയമവും വകുപ്പ് 3ലെ(5) നിയമപ്രകാരവുമാണ് 13 പുതിയ ജില്ലകൾ രൂപീകരിച്ചത്. ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം 2022 ജനുവരി 25ന് തന്നെ ആന്ധ്രാപ്രദേശ് സർക്കാർ പുറത്തിറക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.