കഴിക്കാൻ 365 തരം വിഭവങ്ങൾ; കണ്ണുതള്ളി ഭാവി മരുമകൻ- ആന്ധ്രയിലെ മെഗാവിരുന്നിന്റെ വിശേഷങ്ങളറിയാം
text_fieldsമരുമക്കളെ സത്ക്കരിക്കുന്നത് സാധാരണ പതിവ് കാഴ്ച്ചയാണ്. എന്നാൽ സംക്രാന്തി ദിനത്തിൽ നടന്ന അത്തരമൊരു സത്ക്കാരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്.
രാജകീയ വിരുന്നുമായാണ് ആന്ധ്ര പ്രദേശിലെ പടിഞ്ഞാറൻ ഗോദാവരിയിലെ സ്വർണ്ണ വ്യാപാരിയായ അത്യം വെങ്കടേശ്വര റാവുവും, ഭാര്യ മാധവിയും തങ്ങളുടെ ഭാവി മരുമകനായ സായ് കൃഷ്ണയെ വരവേറ്റത്. 365 ഇന വിപുല മെനു കണ്ട് വണ്ടറടിച്ചിരിക്കുന്ന വരന്റെ വിഡിയേകൾ ഏതായാലും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
ആന്ധ്രാ പ്രദേശിൻ്റെ സംസ്കാര പ്രകാരം പ്രധാന ഉത്സവങ്ങളിൽ ഒന്നാണ് സംക്രാന്തി. ഭോഗി-സംക്രാന്തി-കനുമ ആഘോഷിക്കാൻ കുടുംബങ്ങൾ സ്വന്തം ജന്മ നാടുകളിലേക്ക് മടങ്ങും. തെലുങ്ക് പാരമ്പര്യ പ്രകാരം വാർഷിക വിളവെടുപ്പ ആഘോഷമായ സംക്രാന്തിക്ക് മരുമകനെ വീട്ടിലേക്ക് ക്ഷണിക്കുക എന്ന ചടങ്ങുണ്ട്. റാവുവും, മാധവിയുമാകട്ടെ മകനോടുള്ള സ്നേഹം വിപുല വിരുന്നിൽ പ്രകടിപ്പിച്ചു. 30 വ്യത്യസ്ത ഇനം കറികൾ, ചോറ്, ബിരിയാണി, പുളിഹോര, 100 വ്യത്യസ്ത തരം പരമ്പരാഗതവും ആധുനികവുമായ മധുരപലഹാരങ്ങൾ, 15 വ്യത്യസ്ത തരം ഐസ്ക്രീമുകൾ, പേസ്ട്രികൾ, കേക്ക്, പാനീയങ്ങൾ, പഴങ്ങൾ എന്നിവയാണ് വിപുലമായ മെനുവിലെ താരങ്ങൾ.
കൃഷണ ജില്ലക്കാരായ ടി.സുബ്രഹ്മണ്യത്തിൻ്റേയും, അന്നപൂർണ്ണയുടേും മകനാണ് സായ് കൃഷ്ണ. റാവുവിൻ്റെ മകൾ കുന്ദവിയും സായ് കൃഷ്ണയുമായുള്ള വിവാഹം ഈയടുത്താണ് നിശ്ചയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.