ആന്ധ്രയിൽ റോഡുകളിൽ പൊതുയോഗത്തിനും റാലിക്കും വിലക്ക്
text_fieldsഅമരാവതി (ആന്ധ്രപ്രദേശ്): ദേശീയപാതയിലടക്കം റോഡുകളിൽ പൊതുയോഗവും റാലിയും നടത്തുന്നത് ആന്ധ്രപ്രദേശ് സർക്കാർ നിരോധിച്ചു.
കഴിഞ്ഞയാഴ്ച കണ്ടുക്കുരുവിൽ പ്രധാന പ്രതിപക്ഷമായ തെലുഗുദേശം പാർട്ടിയുടെ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് എട്ടുപേർ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നിരോധനം. പൊതുഗതാഗതത്തിന് തടസ്സം വരാത്ത രീതിയിൽ റോഡിൽനിന്ന് അകലെയായി പൊതുയോഗങ്ങൾക്ക് സ്ഥലം നിശ്ചയിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറി കുമാർ ഗുപ്ത ജില്ല ഭരണകൂടങ്ങൾക്കും പൊലീസിനും നിർദേശം നൽകി. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ മാത്രമേ ഇനി റോഡുകളിൽ പൊതുയോഗത്തിന് അനുമതി നൽകൂ.
അതിന്റെ കാരണം എഴുതി നൽകുകയും വേണമെന്ന് ഉത്തരവിൽ പറയുന്നു. എന്നാൽ നിരോധന തീരുമാനത്തെ നിഷ്ഠുരമെന്നാണ് പ്രതിപക്ഷപാർട്ടികൾ വിശേഷിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.