ഗണേശ ചതുർഥിയുടെ ആരവത്തിൽ തെലുഗു ദേശം
text_fieldsഗണേശ ചതുർഥിയുടെ നിറപ്പകിട്ടിൽ തെലുഗു ദേശം. കോവിഡ് മഹാമാരി കാരണം രണ്ട് വർഷമായി കടുത്ത നിയന്ത്രണങ്ങളോടെയായിരുന്നു ഉത്സവം കൊണ്ടാടിയത്. ഇത്തവണ എല്ലാ നിയന്ത്രണങ്ങൾക്കും അയവ് വരുത്തിയിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
ആന്ധ്രയിലെ നെല്ലൂർ, ഓംഗോൾ എന്നിവിടങ്ങളിൽ ഗണപതി വിഗ്രഹങ്ങൾക്ക് ആവശ്യക്കാരേറുകയാണ്. തെരുവുകളിൽ ഗണപതി വിഗ്രഹങ്ങളുടെ പുതിയ നിരകൾ വർധിക്കുകയാണ്.
പെയ്ന്‍റിനും പ്രതിമകൾ നിർമിക്കുന്നതിനുള്ള വസ്തുക്കൾക്കും വില കൂടിയെങ്കിലും നിരവധി ഓർഡറുകളാണ് ഇത്തവണ ലഭിക്കുന്നതെന്ന് നെല്ലൂരിലെ ചൊഗല്ലുവിലുള്ള ശിൽപികൾ പറയുന്നു.
പരിസ്ഥിതി മലിനീകരണം കുറക്കുന്നതിനായി കളിമണ്ണിൽ പ്രതിമകൾ നിർമിക്കുന്നതിനാണ് ഇത്തവണ പ്രാധാന്യം.
7000ൽ പരം കളിമൺ പ്രതിമകൾ ഒരുക്കുന്നതായി സാമൂഹ്യ പ്രവർത്തകൻ കൂടിയായ ശ്രീപതി ശ്രീനിവാസ റാവു പറയുന്നു. പ്രകാശം ജില്ലയിലെ ഓംഗോളിൽ രാത്രി വിളക്ക് തെളിയിച്ചും ശിൽപികൾ പണി തിരക്കിലാണ്. ഇവരും കളിമൺ പ്രതിമകളാണ് നിർമിക്കുന്നത്. ആന്ധ്രയിൽ ചില സ്കൂളുകളിൽ കളിമൺ പ്രതിമകൾ നിർമിക്കുന്ന മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.
പത്ത് ദിവസം നീളുന്ന ഉത്സവമായ ഗണേശ ചതുർഥി ഇത്തവണ ആഗസ്റ്റ് 31ന് തുടങ്ങി സെപ്തംബർ ഒമ്പതിന് അവസാനിക്കും. ഗണപതി വിഗ്രഹങ്ങൾ നദികളിൽ ഒഴുക്കുന്നതോടെയാണ് ഉത്സവം സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.