ആന്ധ്രയിൽ കാപ്പ് സമുദായത്തിനും മുന്നാക്കരിലെ പിന്നാക്കർക്കും 5% സംവരണം
text_fieldsഅമരാവതി: ആന്ധ്രയിലെ കാപ്പ് സമുദായത്തിനും മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക ും അഞ്ച് സംവരണം ഏർപ്പെടുത്തി ചന്ദ്രബാബു നായിഡു സർക്കാർ. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്ത ത്.
ആന്ധ്രയുടെ കിഴക്ക്, പടിഞ്ഞാറൻ ഗോദാവരി മേഖലയിലെ പ്രബല വിഭാഗക്കാരാണ് കാപ്പ് സമുദായം. 2016 മുതൽ ഒ.ബി.സി വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി കാപ്പ് സമുദായം രംഗത്ത് വന്നിരുന്നു. കോൺഗ്രസും വൈ.എസ്.ആർ കോൺഗ്രസും ഈ ആവശ്യത്തെ പിന്തുണച്ചെങ്കിലും തെലുങ്കുദേശം പാർട്ടി എതിർത്തു.
എൻ.ടി.ആർ ഭരോസ പദ്ധതിയിലുള്ള ക്ഷേമ പെൻഷനുകൾ ഇരട്ടിയാക്കാനും നായിഡു സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതുപ്രകാരം നിലവിൽ 1000, 1500 രൂപ വീതമുള്ള പെൻഷൻ യഥാക്രമം 2000, 3000 രൂപയായി വർധിക്കും. 54.61 ലക്ഷം പേർക്ക് വർധനവിന്‍റെ ഗുണം ലഭിക്കും.
കുടിശികയായ ജീവനക്കാരുടെ രണ്ട് ഗഡു ഡി.എയിൽ ഒരു ഗഡു നൽകാനും ഒാട്ടോകൾക്ക് ചുമത്തിയ ലൈഫ് ടാക്സിനും ട്രാക്ടറിന് ചുമത്തിയ ക്വാർട്ടേർലി ടാക്സിനും ഇളവ് നടത്താനും ടി.ഡി.പി സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.