ജലപ്പരപ്പിലെ ഏറ്റവും വലിയ സൗരോർജ പദ്ധതിക്ക് ആന്ധ്രയിൽ തുടക്കം
text_fieldsജലപ്പരപ്പിൽ സ്ഥാപിച്ച രാജ്യത്തെ ഏറ്റവും വലിയ സൗരോർജ പദ്ധതിക്ക് ആന്ധ്രപ്രദേശിൽ തുടക്കം. നാഷനൽ തെർമൽ പവർ കോർപറേഷെൻറ (എൻ.ടി.പി.സി)വിശാഖപട്ടണത്തെ സിംഹാദ്രിയിലുള്ള റിസർവോയറിലാണ് ശനിയാഴ്ച മുതൽ പ്ലാൻറ് പ്രവർത്തനം തുടങ്ങിയത്.
75 ഏക്കറിൽ സ്ഥാപിച്ച ലക്ഷത്തിലേറെ സോളാർ പാനലുകൾ വഴി 15 മെഗാവാട്ട് ഊർജോൽപാദന ശേഷിയുള്ള പ്ലാൻറ് 7000 വീടുകളിൽ വെളിച്ചമെത്തിക്കും. 450 ജിഗാവാട്ട് പുനരുൽപാദന ഊർജ ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ കുതിപ്പിന് ആക്കം കൂട്ടുന്നതാണ് പുതിയ പദ്ധതി.
ഊർജ പദ്ധതികൾക്കായി കൃഷിയിതര കരഭൂമി, വനേതര ഭൂമി എന്നിവ കണ്ടെത്താനുള്ള കടുത്ത പ്രയാസം ഒഴിവാക്കാനും ജലപ്പരപ്പിലെ സൗരോർജ പ്ലാൻറുകൾ വഴി സാധിക്കും. തമിഴ്നാട്ടിലെ രാമഗുണ്ടത്ത് നിലവിലെ താപോർജ നിലയത്തോടനുബന്ധിച്ച് 100 മെഗാവാട്ട് ശേഷിയുള്ള ജലപ്പരപ്പിലെ സൗരോർജ പദ്ധതിയുടെ നിർമാണം നടന്നുവരുകയാണെന്ന് എൻ.ടി.പി.സി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.