ജഗനെതിരായ റാലി: ചന്ദ്രബാബു നായിഡു വീട്ടുതടങ്കലിൽ
text_fieldsഅമരാവതി: ടി.ഡി.പി പ്രവർത്തകർക്കെതിരെ നടക്കുന്ന അക്രമസംഭവങ്ങളിൽ പ്രതിഷേധിക്കാനെത്തിയ ആന്ധ്ര മുൻ മുഖ്യമന്ത ്രി ചന്ദ്രബാബു നായിഡുവിനെ വീട്ടുതടങ്കലിലാക്കി. മകൻ നാര ലോകേഷിനെയും വീട്ടുതടങ്കലിൽ പാർപ്പിച്ചിരുന്നു. പിന്നീ ട് ഇയാൾ പുറത്തിറങ്ങി. തെലുഗു ദേശം പാർട്ടിയുടെ നിരവധി നേതാക്കളും വീട്ടുതടങ്കലിലാണ്. ഭരണകക്ഷിയായ വൈ.എസ്.ആർ കോൺഗ ്രസ് തങ്ങളുടെ പ്രവർത്തകരെ ആക്രമിക്കുന്നു എന്നാണ് ടി.ഡി.പിയുടെ പരാതി. ഇന്ന് വൻ പ്രതിഷേധ മാർച്ചിന് പാർട്ടി ആഹ്വാനം ചെയ്തിരുന്നു. ഇതിനിടെയാണ് നായിഡുവിനെ വീട്ടുതടങ്കലിലാക്കിയത്. ടി.ഡി.പി പ്രവർത്തകർക്ക് പ്രതിഷേധ അനുമതി നിഷേധിച്ചതിനെ തുടർന്ന് സംസ്ഥാനത്തൊട്ടാകെ 12 മണിക്കൂർ നിരാഹാര സമരത്തിന് നായിഡു ആഹ്വാനം ചെയ്തു.
ടി.ഡി.പി പ്രതിഷേധം തടയാൻ നരസരോപേട്ട, സട്ടനെപള്ളെ, പൽനാട്, ഗുരാജാല എന്നിവിടങ്ങളിൽ 144 വകുപ്പ് പ്രഖ്യാപിച്ചു. സെക്ഷൻ 144 പ്രഖ്യാപിച്ചതിനാൽ ടി.ഡി.പിയുടെ പ്രതിഷേധം നടത്താൻ കഴിയില്ലെന്ന് ഡി.ജി.പി ഗൗതം സവാങ് ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. സമാധാനം നിലനിർത്തുന്നതിന് രാഷ്ട്രീയ പാർട്ടികൾ പോലീസുമായി സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വൈ.എസ്.ആർ.സി.പി നേതാക്കളുടെ ആക്രമണത്തിൽ എട്ട് പാർട്ടി പ്രവർത്തകർ കൊല്ലപ്പെട്ടുവെന്നാണ് ടി.ഡി.പി ആരോപിക്കുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനുശേഷം അഞ്ഞൂറിലധികം ടി.ഡി.പി പ്രവർത്തകരും അനുഭാവികളും ആക്രമിക്കപ്പെട്ടെന്നും പാർട്ടി വ്യക്തമാക്കുന്നു. ടി.ഡി.പിയുടെ 'ചാലോ ആത്മകുർ' എന്ന് പേരിട്ട റാലിയെ ചെറുക്കാൻ വൈ.എസ്.ആർ.സി.പിയും ശ്രമം തുടങ്ങിയിട്ടുണ്ട്. ടി.ഡി.പി നേതാക്കളുടെ ആക്രമണത്തിന് പരിക്കേറ്റവരുമായി ഇവരും പ്രതിഷേധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.