ആന്ധ്രപ്രദേശ് മുനിസിപ്പൽ തെരഞ്ഞെടുപ്പ്: വൈ.എസ്.ആർ കോൺഗ്രസിന് തകർപ്പൻ ജയം
text_fieldsഹൈദരാബാദ്: ആന്ധ്രപ്രദേശ് മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ വൈ.എസ്.ആർ കോൺഗ്രസിന് തകർപ്പൻ ജയം. പ്രതിപക്ഷമായ തെലുഗുദേശവും (ടി.ഡി.പി) ബി.ജെ.പിയും കോൺഗ്രസും നിലംതൊട്ടില്ല.
12 കോർപറേഷനുകളിൽ വിജയവാഡ, വിശാഖപട്ടണം, തിരുപ്പതി ഉൾപ്പെടെ ഒമ്പതും 75 മുനിസിപ്പാലിറ്റികളിൽ 74ഉം വൈ.എസ്.ആർ കോൺഗ്രസ് നേടി. മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡിയുടെ ജനപിന്തുണക്ക് ഇളക്കംതട്ടിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് വൈ.എസ്.ആർ കോൺഗ്രസിെൻറ ജയം.
ഹൈകോടതിയുടെ സ്റ്റേയുള്ളതിനാൽ എലുരു മുനിസിപ്പൽ കോർപറേഷനിൽ വോട്ടെണ്ണിയില്ല. വൈ.എസ്.ആർ കുടുംബത്തിെൻറ കോട്ടയായ കടപ്പയിൽ കോർപറേഷനിൽ 50ൽ 48 സീറ്റുകളും വൈ.എസ്.ആർ കോൺഗ്രസിന് ലഭിച്ചു. ടി.ഡി.പിക്കും സ്വതന്ത്രനും ഓരോ സീറ്റ് വീതമാണ് കിട്ടിയത്.
സംസ്ഥാന സർക്കാറിെൻറ േക്ഷമപദ്ധതികൾക്കുള്ള അംഗീകാരമാണ് ചരിത്രവിജയത്തിന് കാരണമെന്ന് വൈ.എസ്.ആർ നേതാക്കൾ പ്രതികരിച്ചു. ടി.ഡി.പി നേതാവായ ചന്ദ്രബാബു നായിഡുവിെൻറ ജന്മനാടായ ചിറ്റൂരിൽപോലും പാർട്ടിക്ക് വൻ വിജയം നേടാനായില്ല.
ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പിെൻറ വോട്ടെണ്ണൽ ഞായറാഴ്ചയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.