ചോദ്യപേപ്പർ ചോർച്ച: ടി.ഡി.പി നേതാവ് അറസ്റ്റിൽ
text_fieldsഅമരാവതി: ചോദ്യപേപ്പർ ചോർന്ന കേസിൽ തെലുങ്കു ദേശം പാർട്ടി നേതാവ് പി. നാരായണയെ ചിറ്റൂർ പൊലീസ് അറസ്റ്റുചെയ്തു. നാരായണയുടെ തന്നെ സ്ഥാപനമായ തിരുപതിയിലെ നാരായണ സ്കൂളിൽ 10ാം ക്ലാസിലെ തെലുങ്കു ചോദ്യപേപ്പർ ചോർന്ന സംഭവത്തിലാണ് അറസ്റ്റ്.
എസ്.എസ്.സി പരീക്ഷാപേപ്പർ വാട്സ്ആപ്പ് ഗ്രൂപ്പുവഴി പ്രചരിച്ചത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ഏപ്രിൽ 27ന് ജില്ലാ എജ്യുകേഷൻ ഓഫീസർ പരാതി നൽകുകയായിരുന്നു. പരീക്ഷ തുടങ്ങി മിനിറ്റുകൾക്കകം ചോദ്യപേപ്പർ വാട്സ്ആപ്പ് ഗ്രൂപ്പ് വഴി പ്രചരിപ്പിക്കുകയായിരുന്നു.
സ്ഥാപനത്തിൽ ഭാഷാ അനുബന്ധ വിഷയങ്ങൾക്ക് പ്രാധാന്യം നൽകാതെ ജെ.ഇ.ഇ, നീറ്റ് പരീക്ഷകൾക്ക് വിദ്യാഥികളെ സജ്ജരാക്കുന്ന രീതിയിലാണ് പഠിപ്പിക്കുന്നതെന്നും എല്ലാ വിദ്യാർഥികളെയും വിജയിപ്പിക്കുന്നതിനുവേണ്ടിയുമാണ് ചോദ്യപേപ്പർ ചോർത്തിയതെന്നും പൊലീസ് പറഞ്ഞു. പരീക്ഷ ഡ്യൂട്ടിയിലുള്ളവരോട് നാരായണ ചോദ്യപേപ്പർ പുറത്തെത്തിക്കാൻ ആവശ്യപ്പെടുകയും ഉത്തരങ്ങളടങ്ങിയ സ്ലിപ്പ് വെള്ളമെത്തിക്കുന്ന ആളുകൾ വഴിയോ ഇൻവിജിലേറ്റേഴ്സിന്‍റെ സഹായത്തോടെയോ വിദ്യാർഥികളുടെ പക്കൽ എത്തിക്കുകയുമായിരുന്നെന്ന് പൊലീസ് വിശദീകരിക്കുന്നു.
അതേസമയം, ഭരണപക്ഷം തങ്ങളുടെ വീഴ്ചകൾ മറക്കാൻ പ്രതിപക്ഷത്തെ ബലിയാടാക്കുകയാണെന്ന് ടി.ഡി.പി എം.എൽ.എ നോറാ ലോകേഷ് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.