ഓപറേഷന്‍ പരിവര്‍ത്തന; ആന്ധ്ര പൊലീസ് പിടിച്ചെടുത്ത് നശിപ്പിച്ചത് രണ്ട് ലക്ഷം കിലോ കഞ്ചാവ്
text_fieldsഅമരാവതി: പിടിച്ചെടുത്ത രണ്ട് ലക്ഷം കിലോ കഞ്ചാവ് കത്തിച്ച് നശിപ്പിച്ച് ആന്ധ്രാ പൊലീസ്. രണ്ടു വര്‍ഷത്തിനിടെ വടക്കന്‍ ആന്ധ്രയിലെ ജില്ലകളില്‍നിന്ന് മാത്രം പിടിച്ചെടുത്ത കഞ്ചാവാണ് ആന്ധ്രാ പൊലീസിന്റെ ഓപറേഷന്‍ പരിവര്‍ത്തനയുടെ ഭാഗമായി ഇപ്പോള്‍ നശിപ്പിച്ചത്.
ആകെ 500 കോടി രൂപ വിലമതിക്കുന്നതാണിത്. വിശാഖപ്പട്ടണം ജില്ലയിലെ അനകപള്ളിക്ക് സമീപത്തെ കൊഡുരു വില്ലേജിലായിരുന്നു കഞ്ചാവ് നശിപ്പിക്കല്‍.
സംസ്ഥാന പൊലീസ് മേധാവി ഡി. ഗൗതം സവാങ് അടക്കം ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിരുന്നു.
ഓപറേഷന്‍ പരിവര്‍ത്തനയുടെ ഭാഗമായി ഏക്കര്‍ കണക്കിന് കഞ്ചാവ് ചെടികള്‍ പൊലീസ് നശിപ്പിച്ചിരുന്നു. ഓപറേഷന്റെ ഭാഗമായി ആകെ 1,363 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 1500 പേര്‍ അറസ്റ്റിലായി. ഇതില്‍ 562 പേര്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ളവരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.