ആന്ധ്രയിൽ കനത്ത മഴ; കേരളത്തിൽ നിന്നടക്കമുള്ള നിരവധി ട്രെയിനുകൾ റദ്ദാക്കി
text_fieldsഹൈദരാബാദ്: ആന്ധ്രപ്രദേശിൽ തുടർച്ചയായി പെയ്ത മഴയെ തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. വിജയവാഡ, ഗുണ്ടക്കൽ റെയിൽവേ ഡിവിഷൻ പരിധിയിലെ വെള്ളപ്പൊക്കത്തെ തുടർന്നാണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടത്. നിരവധി ട്രെയിനുകൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തു.
13352 ആലപ്പുഴ -ധൻബാദ് ഡെയ്ലി ബൊക്കാറോ എക്സ്പ്രസ്, 16352 നാഗർകോവിൽ ജങ്ഷൻ -മുംബൈ സി.എസ്.എം.ടി ബൈ വീക്ക്ലി എക്സ്പ്രസ്, 12512 കൊച്ചുവേളി -ഗൊരഖ്പൂർ ജങ്ഷൻ ത്രിവാര രപ്തിസാഗർ എക്സ്പ്രസ്, 17229 തിരുവനന്തപുരം സെൻട്രൽ -സെക്കന്തരാബാദ് ജങ്ഷൻ പ്രതിദിന ശബരി എക്സ്പ്രസ്, 18190 എറണാകുളം -ടാറ്റാനഗർ ദ്വൈവാര എക്സ്പ്രസ്, 22620 തിരുനെൽവേലി -ബിലാസ്പൂർ പ്രതിവാര സൂപ്പർഫാസ്റ്റ്, 18189 ടാറ്റാനഗർ -എറണാകുളം ദ്വൈവാര എക്സ്പ്രസ് എന്നിവയാണ് ഞായറാഴ്ച (21/11/2021) പൂർണമായും റദ്ദാക്കിയ ട്രെയിനുകൾ.
ദിവസങ്ങളായി കനത്ത മഴയാണ് ആന്ധ്രയുടെ വിവിധ ഭാഗങ്ങളിൽ പെയ്യുന്നത്. നിരവധി വീടുകളും പ്രദേശങ്ങളും വെള്ളത്തിനടിയിലാകുകയും ഒറ്റപ്പെടുകയും ചെയ്തു. 30ൽ അധികം പേർക്കാണ് മഴക്കെടുതിയിൽ ജീവൻ നഷ്ടമായത്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തെ തുടർന്നാണ് ആന്ധ്രയിൽ കനത്ത മഴ പെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.