ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി 74കാരി
text_fieldsഹൈദരാബാദ്: ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരിയിൽ 74കാരി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി. എറാമാട്ടി മങ്കയമ്മയാണ് വിവാഹ ം കഴിഞ്ഞ് 57ാം വർഷത്തിൽ കൃത്രിമ ഗർഭധാരണത്തിലൂടെ (െഎ.വി.എഫ്) ഇരട്ടകളെ പ്രസവിച്ചത്. കുട്ടികളുണ്ടാകുന്ന പ്രായം കൂട ിയ ഇന്ത്യക്കാരിയാണ് ഇവരെന്ന് ഡോക്ടർമാർ പറഞ്ഞു.
80കാരനായ ഇ. രാജാറാവുവാണ് മങ്കയമ്മയുടെ ഭർത്താവ്. കോതപേട്ടിലെ അഹല്യ ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെ 10.30ന് ശസ്ത്രക്രിയയിലൂടെയായിരുന്നു കുട്ടികൾക്ക് ജന്മം നൽകിയത്.
2016ൽ പഞ്ചാബിൽ ദൽജീന്ദർ കൗർ എന്ന 70കാരി കുഞ്ഞിന് ജന്മം നൽകിയതാണ് ഇതിന് മുമ്പുള്ള റെക്കോർഡെന്ന് ഡോക്ടർമാർ പറയുന്നു.
അമ്മക്കും കുഞ്ഞുങ്ങൾക്കും ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. പ്രസവ സമയത്തുണ്ടായ സമ്മർദം കുറക്കാനായി മങ്കയമ്മയെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
1962ലാണ് മങ്കയമ്മയുടെയും രാജാറാവുവിന്‍റെയും വിവാഹം കഴിഞ്ഞത്. കുട്ടികളുണ്ടാകാത്തതിനെ തുടർന്ന് നിരവധി ചികിത്സകൾ നടത്തിയിരുന്നു. മങ്കയമ്മയുടെ പരിചയത്തിലുള്ള ഒരു സ്ത്രീ കൃത്രിമ ഗർഭധാരണത്തിലൂടെ കുട്ടികൾക്ക് ജന്മം നൽകിയിരുന്നു.
ഇത് അറിഞ്ഞ മങ്കയമ്മ ഐ.വി.എഫിന്‍റെ സാധ്യത തേടി ആശുപത്രിയെ സമീപിക്കുകയായിരുന്നുവെന്ന് അഹല്യ ആശുപത്രി ഡയറക്ടർ ഡോ. സനകയ്യാല പറഞ്ഞു. ആരോഗ്യ പ്രശ്നങ്ങളൊന്നും മങ്കയമ്മക്ക് ഉണ്ടായിരുന്നില്ല.
അണ്ഡോൽപാദനം സാധ്യമല്ലാത്ത സാഹചര്യത്തിൽ മറ്റൊരു സ്ത്രീയുടെ അണ്ഡവും രാജാറാവുവിന്‍റെ ബീജവും തമ്മിൽ കൃത്രിമ സംയോജനം നടത്തുകയായിരുന്നു. ഇത് മങ്കയമ്മയുടെ ഗർഭപാത്രത്തിൽ വളർന്നു. പ്രായം കൂടിയ സാഹചര്യത്തിൽ സാധാരണ പ്രസവം സാധ്യമല്ലാത്തതിനാലാണ് ശസ്ത്രക്രിയ വേണ്ടിവന്നതെന്നും ഡോക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.