അംഗൻവാടി ജീവനക്കാർക്ക് ഇ.പി.എഫിന് ഇനിയും കടമ്പകൾ
text_fieldsന്യൂഡൽഹി: അംഗൻവാടി ജീവനക്കാർ, ആശാ വർക്കർമാർ, സ്കൂളുകളിലെ ഉച്ചക്കഞ്ഞി പദ്ധതിയിലെ ജീവനക്കാർ എന്നിവർക്ക് ഇ.പി.എഫ് പരിരക്ഷ യാഥാർഥ്യമാകാൻ കടമ്പകൾ ഇനിയും. വ്യാഴാഴ്ച ഡൽഹിയിൽ ചേർന്ന യോഗം ഇ.പി.എഫ്.ഒ ട്രസ്റ്റി ബോർഡ് യോഗം ഇക്കാര്യത്തിൽ ശിപാർശ തയാറാക്കി കേന്ദ്ര സർക്കാറിന് സമർപ്പിച്ചു. ശിപാർശ കേന്ദ്ര സർക്കാർ അംഗീകരിക്കുേമ്പാൾ മാത്രമാണ് തീരുമാനം നടപ്പാവുക. അംഗൻവാടി ജീവനക്കാർ, ആശാ വർക്കർമാർ, സ്കൂളുകളിലെ ഉച്ചക്കഞ്ഞി പദ്ധതിയിലെ ജീവനക്കാർ എന്നിവർ യഥാക്രമം വനിത ശിശുക്ഷേമം, ആരോഗ്യം, മാനവശേഷി വികസനം എന്നീ മൂന്നു വകുപ്പുകളുടെ കീഴിലാണ്.
ഇൗ മൂന്നു വകുപ്പുകളിൽനിന്നാണ് ഇവർക്കുള്ള വേതനം സംസ്ഥാന സർക്കാറുകൾ വഴി നൽകുന്നത്. ഇവർക്ക് ഇ.പി.എഫ് ഏർപ്പെടുത്തുേമ്പാൾ ഇ.പി.എഫിലേക്കുള്ള തൊഴിലുടമയുടെ വിഹിതം (വേതനത്തിെൻറ 10 ശതമാനം) ബന്ധപ്പെട്ട വകുപ്പുകൾ നൽകണം. ഇൗ അധിക ബാധ്യതയോട് വകുപ്പുകളുടെ പ്രതികരണം വ്യക്തമല്ല. അംഗൻവാടി ജീവനക്കാർ, ആശാ വർക്കർമാർ, സ്കൂളുകളിലെ ഉച്ചക്കഞ്ഞി പദ്ധതിയിലെ ജീവനക്കാർ എന്നിവരെ സ്ഥിരം ജീവനക്കാരായി ബന്ധപ്പെട്ട വകുപ്പുകൾ കണക്കാക്കുന്നില്ല എന്നതാണ് പ്രധാന കാരണം. ശമ്പളമല്ല, ഒാണറേറിയം എന്ന നിലക്കാണ് ഇവരുടെ വേതനം.
ഇ.പി.എഫ് ഏർപ്പെടുത്തുന്നതിനോട് അനുകൂലമായി പ്രതികരിച്ചാലും അതിനുള്ള അധിക തുക ബജറ്റ് വിഹിതത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ബന്ധപ്പെട്ട വകുപ്പുകൾ ധനകാര്യ മന്ത്രാലയത്തിന് മുന്നിൽ വെക്കും. ഇക്കാര്യത്തിൽ ധനകാര്യ വകുപ്പ് കനിയുമോയെന്നത് 62 ലക്ഷത്തോളം വരുന്ന ഇൗ വിഭാഗം ജീവനക്കാരുടെ ഇ.പി.എഫ് മോഹം പൂവണിയുന്നതിൽ നിർണായകമാണ്. അധിക ബജറ്റ് വിഹിതമെന്ന ആവശ്യം ധനകാര്യ വകുപ്പ് തള്ളിയാൽ ഇ.പി.എഫിലേക്കുള്ള തൊഴിലുടമയുടെ വിഹിതം വനിത ശിശുക്ഷേമം, ആരോഗ്യം, മാനവശേഷി വികസനം എന്നീ മന്ത്രാലയം സ്വന്തം നിലക്ക് വഹിക്കണം.
ചില സംസ്ഥാനങ്ങളിൽ സംസ്ഥാന സർക്കാറിെൻറ വിഹിതവും കൂടി ചേർത്താണ് ഇൗ വിഭാഗക്കാർക്ക് വേതനം നൽകുന്നത്. അങ്ങനെയുള്ള സംസ്ഥാനങ്ങളിൽ തൊഴിലുടമയുടെ വിഹിതത്തിലേക്ക് സംസ്ഥാന സർക്കാറും പങ്ക് നൽകേണ്ടിവരും. ഇൗ കാര്യങ്ങളിലൊന്നും ധാരണയായിട്ടില്ല. തൊഴിലുടമയുടെ വിഹിതം സർക്കാർ നൽകുന്ന കാര്യത്തിൽ തീരുമാനമാകുന്നതുവരെ അംഗൻവാടി ജീവനക്കാർക്കും മറ്റും ഇ.പി.എഫ് ഏർപ്പെടുത്താനുള്ള ഇ.പി.എഫ്.ഒ ട്രസ്റ്റി ബോർഡ് ശിപാർശ തത്ത്വത്തിലുള്ള അംഗീകാരം മാത്രമായേ കണക്കാനാകൂവെന്ന് ഇ.പി.എഫ്.ഒ ട്രസ്റ്റി ബോർഡ് അംഗം കൂടിയായ സി.െഎ.ടി.യു നേതാവ് എ.കെ. പത്മനാഭൻ പറഞ്ഞു.
ഇ.പി.എഫ്.ഒ ശിപാർശ കേന്ദ്ര സർക്കാർ വേഗത്തിൽ അംഗീകരിക്കണമെന്ന് ഒാൾ ഇന്ത്യ െഫഡറേഷൻ ഒാഫ് അംഗൻവാടി വർക്കേഴ്സ് ആൻഡ് ഹെൽേപ്പഴ്സ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.