അംഗൻവാടി വർക്കർമാർക്കും ഹെൽപർമാർക്കും ഗ്രാറ്റ്വിറ്റി അർഹതയുണ്ടെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: അംഗൻവാടി വർക്കർമാർക്കും ഹെൽപർമാർക്കും 1972ലെ ഗ്രാറ്റ്വിറ്റി നിയമപ്രകാരം ഗ്രാറ്റ്വിറ്റിക്ക് അർഹതയുണ്ടെന്ന് സുപ്രീംകോടതി.
നിർബന്ധിത ജോലികൾ ചെയ്യുന്ന അംഗൻവാടികൾ സർക്കാറിന്റെ ഭാഗമായിതന്നെയാണ് പ്രവർത്തിക്കുന്നതെന്നും ജസ്റ്റിസുമാരായ അജയ് രസ്തോഗി, അഭയ് എസ്. ഓക എന്നിവരുടെ ബെഞ്ച് അഭിപ്രായപ്പെട്ടു. ഗ്രാറ്റ്വിറ്റി നിയമ പരിധിയിൽ അംഗൻവാടി കേന്ദ്രങ്ങൾ വരുമെന്നും അതുവഴി ഈ നിയമം അവിടെ തൊഴിലെടുക്കുന്ന വർക്കർമാർക്കും ഹെൽപർമാർക്കും ബാധകമാണെന്നുമാണ് കോടതി വ്യക്തമാക്കിയത്.
ഇതൊരു പാർട് ടൈം ജോലിയാണെന്ന വാദം അംഗീകരിക്കാനാകില്ല. ആനുകൂല്യങ്ങൾക്ക് അർഹരായവരെ കണ്ടെത്തൽ, പോഷകാഹാരം പാചകം ചെയ്യലും വിതരണവും, പ്രീ-സ്കൂൾ നടത്തിപ്പ്, ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ക്ഷേമ കാര്യങ്ങൾ തുടങ്ങിയവയിലെല്ലാം അംഗൻവാടി ജീവനക്കാർ സജീവമാണ്.
ചെറിയ വേതനത്തിനാണ് ഇവർ ജോലിചെയ്യുന്നത്. അംഗൻവാടി വർക്കർമാരുടെയും ഹെൽപർമാരുടെയും പ്രശ്നം സംസ്ഥാന, കേന്ദ്ര സർക്കാറുകൾ അടിയന്തരമായി പരിഗണിക്കണമെന്നും കോടതി പറഞ്ഞു. ഗുജറാത്ത് ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിക്കെതിരെ സമർപ്പിച്ച അപ്പീലിലാണ് നിർണായക വിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.