ജി.എസ്.ടിയും നോട്ട് പിൻവലിക്കലും ഗുജറാത്തിൽ കോൺഗ്രസിന് ഗുണമാവും
text_fieldsഅഹമ്മദാബാദ്: ജി.എസ്.ടിയും നോട്ട് പിൻവലിക്കലും ഗുജറാത്തിൽ തെരഞ്ഞെടുപ്പ് കോൺഗ്രസിന് ഗുണകരമാവുമെന്ന് സൂചന. എൻ.ഡി.എ സർക്കാറിെൻറ നയങ്ങൾ നഗരങ്ങളിൽ ബി.ജെ.പിക്ക് തിരിച്ചടിയാവുമെന്നാണ് വാർത്തകൾ. 2012ലെ തെരഞ്ഞെടുപ്പിൽ അഹമ്മദാബാദിൽ 15 സീറ്റിലും സൂററ്റ്, വഡോദര, രാജ്കോട്ട് തുടങ്ങിയ നഗരങ്ങളിലും ബി.ജെ.പിക്ക് മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്നു.
എന്നാൽ നോട്ട് പിൻവലിക്കലും ജി.എസ്.ടിയും പോലുള്ള തീരുമാനങ്ങൾ ഇൗ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തിരിച്ചടിയാവും. നഗരങ്ങളിലെ ബി.ജെ.പിയുടെ വോട്ട് ബാങ്കായ ചെറുകിട കച്ചവടക്കാരെയും മധ്യവർഗത്തിനെയും ഇൗ രണ്ട് തീരുമാനങ്ങളും പ്രതികൂലമായാണ് ബാധിച്ചത്. ഇത് കോൺഗ്രസിന് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.
സൂററ്റിലെ ഡയമണ്ട് വ്യവസായത്തിലെ പ്രതിസന്ധിയും അഹമ്മദാബാദിൽ ടെക്സ്റ്റൈൽ വ്യവസായത്തിൽ നില നിൽക്കുന്ന ആശങ്കകളും വോട്ടാക്കാമെന്നാണ് കോൺഗ്രസ് കണക്കു കൂട്ടുന്നത്. ഇതിനൊപ്പം ഗ്രാമീണ മേഖലയിൽ കുടിവെള്ള ക്ഷാമം, കർഷകരുടെ പ്രശ്നങ്ങൾ എന്നിവ ഉയർത്തിയും വോട്ട് നേടാമെന്ന് പാർട്ടി പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.