ആംഗ്ലോ-ഇന്ത്യൻ പ്രാതിനിധ്യം നീക്കുന്ന ബിൽ പാസാക്കി ലോക്സഭ
text_fieldsന്യൂഡൽഹി: ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും ആംഗ്ലോ-ഇന്ത്യൻ സംവരണം അവസാനി പ്പിക്കുന്നതിനും പട്ടികജാതി-വർഗ സംവരണം 10 വർഷത്തേക്കുകൂടി തുടരുന്നതിനുമുള്ള ഭരണഘടന ഭേദഗതി ബിൽ ലോക്സഭ പാസാക്കി.
പട്ടികവിഭാഗ സംവരണം തുടരുന്നതിനെ പ്രതിപക്ഷ പാർട്ടികളും പിന്താങ്ങിയപ്പോൾ ആംഗ്ലോ-ഇന്ത്യൻ സംവരണം അവസാനിപ്പിക്കുന്നതിനെ വിവിധ പാർട്ടികൾ എതിർത്തു. തുല്യതക്കുള്ള അവസരം എടുത്തുകളയുകയാണ് ചെയ്യുന്നതെന്ന് അവർ കുറ്റപ്പെടുത്തി. എന്നാൽ, രാജ്യത്ത് ആംഗ്ലോ-ഇന്ത്യക്കാരുടെ എണ്ണം 296 മാത്രമായി ചുരുങ്ങിയിരിക്കേ, ലോക്സഭയിൽ രണ്ടു സീറ്റ് സംവരണം ചെയ്യുന്നതിെൻറ യുക്തി നിയമമന്ത്രി രവിശങ്കർ പ്രസാദ് ചോദ്യം ചെയ്തു.
ആംഗ്ലോ-ഇന്ത്യക്കാരുടെ അവകാശങ്ങൾക്കുമേൽ കത്തിവെക്കുന്ന കേന്ദ്ര സർക്കാർ നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് ബെന്നി ബഹനാൻ പറഞ്ഞു. ലോകത്തിലെ അഞ്ചുലക്ഷം വരുന്ന ആംഗ്ലോ-ഇന്ത്യൻ വംശജരിൽ രണ്ടു ലക്ഷത്തിലധികം ഇന്ത്യയിലാണെന്ന വസ്തുത മറച്ചുെവച്ച് മന്ത്രിസഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ജില്ലയിൽ മാത്രം 10,000ത്തിൽപരം ആംഗ്ലോ-ഇന്ത്യൻ വംശജരുണ്ട്.
ആംഗ്ലോ-ഇന്ത്യന്‍ സമൂഹത്തിെൻറ പിന്നാക്കാവസ്ഥ വെളിപ്പെടുത്തുന്നതാണ് 2013ലെ കേന്ദ്ര സര്‍ക്കാറിെൻറ പഠന റിപ്പോട്ടെന്ന് എൻ.കെ. പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി. പൗരത്വം നല്കുന്നതില് ചില വിഭാഗങ്ങളെ ഒഴിവാക്കുന്നതുപോലെ നിയമനിർമാണ സഭകളില്‍നിന്ന് ആംഗ്ലോ-ഇന്ത്യന്‍ പ്രതിനിധികളെ ഒഴിവാക്കുന്നത് സാമൂഹികനീതിയുടെ ലംഘനമാണെന്നും പ്രേമചന്ദ്രന് പറഞ്ഞു. 543 അംഗ ലോക്സഭയിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു ആംഗ്ലോ-ഇന്ത്യൻ പോലും ഇല്ലെന്ന് ഹൈബി ഈഡൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.