പി.ടി.ഐയുടെ വനിത മാധ്യമപ്രവർത്തകയെ മർദിച്ച് എ.എൻ.ഐ റിപ്പോർട്ടർ
text_fieldsബംഗളൂരു: എ.എൻ.ഐ റിപ്പോർട്ടർ പി.ടി.ഐയുടെ വനിത മാധ്യമപ്രവർത്തകയെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇന്നലെ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ വാർത്താസമ്മേളനത്തിനിടെയാണ് സംഭവം.
വാക്കുതർക്കത്തിനൊടുവിൽ ഒരു റിപ്പോർട്ടർ വനിതാ റിപ്പോർട്ടറെ മർദിക്കുന്നതാണ് വീഡിയോയിൽ. ഇതോടെ ചുറ്റുമുണ്ടായിരുന്നവർ ഇയാളെ നേരിടുന്നതും ദൃശ്യങ്ങളിലുണ്ട്.
VIDEO | Abominable behaviour by ANI (@ANI) reporter who physically assaulted and verbally abused with sexual expletives a young PTI female reporter at a press event (@DKShivakumar @DKSureshINC) in Bengaluru today. Does ANI (@smitaprakash) condone such behaviour by its staffer?… pic.twitter.com/kZhz8MleoC
— Press Trust of India (@PTI_News) March 28, 2024
തങ്ങളുടെ ജീവനക്കാരിയെ മർദിക്കുന്ന ദൃശ്യങ്ങൾ പി.ടി.ഐ എക്സിൽ പങ്കുവെച്ചു. സംഭവത്തെ അപലപിച്ച പി.ടി.ഐ, തങ്ങളുടെ ജീവനക്കാരെ സംരക്ഷിക്കാൻ എല്ലാ നടപടിയും സ്വീകരിക്കുമെന്നും അറിയിച്ചു.
നേരത്തെയും പല സന്ദർഭങ്ങളിലും പി.ടി.ഐയുടെ വനിത മാധ്യമപ്രവർത്തകയെ എ.എൻ.ഐ റിപ്പോർട്ടർ അധിക്ഷേപിച്ചിരുന്നെന്ന് ആരോപിച്ച് സഹപ്രവർത്തക രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.