കോൺഗ്രസ് നേതാക്കൾക്കെതിരായ മാനനഷ്ടകേസ് അനിൽ അംബാനി പിൻവലിക്കുന്നു
text_fieldsഅഹമ്മദാബാദ്: കോൺഗ്രസിനെതിരായ മാനനഷ്ട കേസ് റിലയൻസ് കമ്യൂണിക്കേഷൻ ചെയർമാൻ അനിൽ അംബാനി പിൻവലിക്കുന്നു. 5000 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ കേസാണ് പിൻവലിക്കുന്നത്. റഫാൽ ഇടപാടിനെ കുറിച്ച് കോൺഗ്രസ് നേ താക്കൻമാർ നടത്തിയ പ്രസ്താവനകൾക്കെതിരെയും നാഷണൽ ഹെറാൾഡ് പത്രം നൽകിയ വാർത്തകൾക്കെതിരെയുമാണ് അനിൽ അംബാനി അഹമ്മദാബാദ് കോടതിയിൽ കേസ് നൽകിയത്.
5000 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ കേസ് പിൻവലിക്കുകയാണെന്ന് അനിൽ അംബാനിയുടെ അഭിഭാഷകൻ റാസേഷ് പരീക് പറഞ്ഞു. മധ്യവേനൽ അവധി കഴിഞ്ഞ് കോടതി വീണ്ടും കൂടുേമ്പാൾ അംബാനിയുടെ അപേക്ഷ പരിഗണിക്കും. റഫാൽ ഇടപാടിലെ ഓഫ്സൈറ്റ് പാർട്ണറായ റിലയൻസ് ഡിഫൻസിന് കരാറിലൂടെ അനധികൃത നേട്ടമുണ്ടെന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ ആരോപണം.
കോൺഗ്രസ് നേതാക്കളായ സുനിൽ ജഹർ, രൺദീപ് സിങ് സുർജേവാല, ഉമ്മൻചാണ്ടി, അശോക് ചവാൻ, അഭിഷേക് മനു സിങ്വി, സഞ്ജയ് നിരുപം, ശക്തിസിൻഹ ഗോഹിൽ നാഷണൽ ഹെറാൾഡിലെ മാധ്യമപ്രവർത്തകർ എന്നിവർക്കെതിരെയാണ് അംബാനി കേസ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.