ബലിപെരുന്നാളിന് മുമ്പേ മൃഗബലിക്കെതിരായ പ്രചാരണവുമായി കേന്ദ്രവും
text_fieldsന്യൂഡൽഹി: മുസ്ലിം ആഘോഷമായ ബക്രീദിന് മുന്നോടിയായി മൃഗബലിക്കെതിരായ പ്രചാരണവുമായി കേന്ദ്ര മന്ത്രാലയം. മൃഗങ്ങൾക്കെതിരായ ക്രൂരതയുടെ ഗണത്തിൽപ്പെടുത്തി ഇത്തരം സംഭവങ്ങൾ നിരീക്ഷിക്കാനും റിേപ്പാർട്ട് ചെയ്യാനും പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള ‘ആനിമൽ വെൽഫെയർ ബോർഡ് ഒാഫ് ഇന്ത്യ’ നിർദേശം നൽകിയതായാണ് റിേപ്പാർട്ട്.
ആരെങ്കിലും ഇതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ ലംഘിച്ച് മൃഗബലി നടത്തിയാൽ ശിക്ഷാർഹമായിരിക്കുമെന്ന് ബോർഡ് അധ്യക്ഷൻ എസ്.പി. ഗുപ്ത പറഞ്ഞു. ജനങ്ങൾ ഇതിനെക്കുറിച്ച് അധികം ധാരണയില്ലാത്തവരാണ്. അവർ മൃഗബലി മതവുമായി ബന്ധിപ്പിക്കുന്നു. ഇതൊരു മതപരമായ കാര്യമല്ലെന്നും ഗുപ്ത പറഞ്ഞു. രാജ്യത്ത് മൃഗബലി നിരോധിച്ചിട്ടില്ലെങ്കിലും അറുക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധന പാലിക്കാൻ ആരും തയാറാവുന്നില്ലെന്നാണ് ഗുപ്ത ഉന്നയിക്കുന്ന വാദം. രജിസ്റ്റർ ചെയ്ത കശാപ് ശാലയിലായിരിക്കണം അറവ് . ഇവ ലംഘിക്കപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ സന്നദ്ധപ്രവർത്തകരെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
കഴിഞ്ഞവർഷം ബലിപെരുന്നാളിന് മുന്നോടിയായി ഉത്തർപ്രദേശിൽ നിരവധി പ്രമുഖ മുസ്ലിം സംഘടന നേതാക്കൾ അനുയായികളോട് റോഡുകളിൽവെച്ച് മൃഗങ്ങളെ അറുക്കരുതെന്നും ശുചിത്വം പാലിക്കണമെന്നും മറ്റു സമുദായക്കാരുടെ പരാതിക്കിടയാക്കരുതെന്നും നിർദേശിച്ചിരുന്നു. ഇന്ത്യയിൽ മൃഗങ്ങളെ അറുക്കുന്നതിന് സമ്പൂർണ നിരോധനം ഏർെപ്പടുത്തിയിട്ടില്ല.
2017ലെ മൃഗങ്ങൾക്കെതിരായ ക്രൂരത നിരോധിക്കുന്ന ചട്ടത്തിൽ കാള, പശു, എരുമ, പശുക്കുട്ടി, ഒട്ടകം തുടങ്ങിയവയെ മതപരമായ ആചാരങ്ങൾക്കടക്കം അറുക്കുന്നതിനായി വിൽപന നടത്താൻ പാടില്ലെന്ന് ഉൾപ്പെടുത്തിയിരുന്നു. ബലിക്കായി അറുക്കാൻ പാടില്ല എന്ന പരാമർശം പിന്നീട് സുപ്രീംകോടതി സ്േറ്റ ചെയ്തിരുന്നു. തുടർന്ന് ചട്ടം പുറപ്പെടുവിച്ച പരിസ്ഥിതി മന്ത്രാലയം തന്നെ വിലക്കുകൾ പലതും പിൻവലിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.