ജെല്ലിക്കെട്ടിനെതിരെ മൃഗക്ഷേമ ബോർഡ് സുപ്രീം കോടതിയിലേക്ക്
text_fieldsന്യൂഡൽഹി: തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് നിരോധം പിൻവലിച്ചതിനെതിരെ മൃഗ സംരക്ഷണ ബോർഡ് സുപ്രീംകോടതിയിലേക്ക്. ഹരജി പരിഗണിച്ച കോടതി 2016ലെ കേന്ദ്രത്തിെൻറ വിജ്ഞാപനത്തിൽ വിധി പറയുന്നതിനോടൊപ്പം ഇൗ ഹരജിയിലും ജനുവരി 30ന് വിധിപറയും. തമിഴ്നാടിന് മാത്രമായി യുദ്ധകാലാടിസ്ഥാനത്തില്‍ സംസ്ഥാന നിയമം പാസാക്കിയെടുത്തതാണ് 2016ലെ കേന്ദ്ര വിജ്ഞാപനം പിന്‍വലിക്കാന്‍ കാരണമായത്.
ജെല്ലിക്കെട്ടിനായി നടന്ന സമരത്തെ തുടർന്ന് തമിഴ്നാട്ടിൽ വ്യാപക സംഘർഷമാണ് അരങ്ങേറിയത്. സംഭവത്തിൽ 943 പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി സിറ്റി പൊലീസ് കമീഷണര്‍ എ. അമല്‍രാജ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചിരുന്നു. അറസ്റ്റിലായവരില്‍ 105 പേര്‍ പെണ്‍കുട്ടികളാണ്. ഇവരില്‍ എഴുനൂറ്റമ്പതോളം പേരെ വിട്ടയച്ചു. മൊത്തം ഇരുപതോളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.