എയർ ഹോസ്റ്റസിെൻറ ആത്മഹത്യ: ഭർത്താവിന് ജാമ്യം നിഷേധിച്ച് ൈഹകോടതി
text_fieldsന്യൂഡൽഹി: എയർഹോസ്റ്റസായിരുന്ന അനിസിയ ബത്ര ആത്മഹത്യ െചയ്ത കേസിൽ ഭർത്താവിന് ഹൈകോടതി ജാമ്യം നിഷേധിച്ചു. സ്ത്രീധന മരണമായതിനാൽ പ്രതിയായ മായങ്ക് സിങ്‍വിക്ക് ജാമ്യം നൽകാനാവില്ലെന്ന് ഹൈകോടതി നിരീക്ഷിച്ചു.
ജർമൻ വിമാന കമ്പനിയായ ലുഫ്താന്‍സ എയര്‍ലൈന്‍സില്‍ എയര്‍ഹോസ്റ്റസ് ആയി ജോലി ചെയ്യുകയായിരുന്ന അനിസിയ ജൂലൈ 13 നാണ് വീടിൻെറ ടെറസിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. സ്ത്രീധനത്തിെൻറ പേരിൽ 39കാരിയായ അനിസിയ ബത്രയെ ഭർത്താവ് മായങ്ക് നിരന്തരം ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നതായി കുടുംബാംഗങ്ങൾ വെളിപ്പെടുത്തിയിരുന്നു.
അനിസിയ ആത്മഹത്യ ചെയ്യുന്നതിന് ഒരാഴ്ച മുമ്പ് മായങ്കിനും വീട്ടുകാര്‍ക്കുമെതിരെ പിതാവും റിട്ടയേര്‍ഡ് ജനറലുമായ ആര്‍.എസ് ദത്ത സ്ത്രീധനം ചോദിച്ച് മകളെ പീഡിപ്പിക്കുന്നതായി പൊലീസിൽ പരാതിപ്പെട്ടിരുന്നു.
സംഭവം നടന്ന ദിവസം അനിസിയയെ മായങ്ക് മുറിയിൽ പൂട്ടിയിടുകയും മർദിക്കുകയും ചെയ്തിരുന്നു. തനിക്ക് ഇനി ജീവിക്കാൻ കഴിയില്ലെന്നും ഭർത്താവ് തന്നെ ആത്മഹത്യയിലേക്ക് തള്ളിവിട്ടെന്നും അനിസിയ സഹോദരൻ കിരണിന് സന്ദേശമയച്ചിരുന്നു. സംഭവം നടക്കുന്നതിന് തൊട്ടുമുമ്പ് ആത്മഹത്യ ചെയ്യാന്‍ പോകുന്നതായി അനിസിയ തനിക്ക് ഫോണില്‍ മെസേജ് അയച്ചതായും, ആ സമയത്ത് വീട്ടിലുണ്ടായിരുന്ന താന്‍ ടെറസിലേക്ക് ഓടിയെത്തിയപ്പോഴേക്കും അവർ താഴേക്ക് ചാടിയെന്നുമാണ് ഭര്‍ത്താവ് മായങ്ക് സിംങ്‍വിയുടെ മൊഴിനൽകിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അനിസിയ മരണപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.