Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅ​ഞ്ജ​ലി വ​ധം;...

അ​ഞ്ജ​ലി വ​ധം; ഡെ.​പൊ​ലീ​സ് ക​മീ​ഷ​ണ​ർ എം.​രാ​ജീ​വി​ന് സ​സ്പെ​ൻ​ഷ​ൻ

text_fields
bookmark_border
അ​ഞ്ജ​ലി വ​ധം; ഡെ.​പൊ​ലീ​സ് ക​മീ​ഷ​ണ​ർ എം.​രാ​ജീ​വി​ന് സ​സ്പെ​ൻ​ഷ​ൻ
cancel
camera_alt

എം.​രാ​ജീ​വ്

ബം​ഗ​ളൂ​രു: ഹു​ബ്ബ​ള്ളി-​ധാ​ർ​വാ​ഡ് ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മീ​ഷ​ണ​ർ എം.​രാ​ജീ​വി​നെ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ തി​ങ്ക​ളാ​ഴ്ച സ​സ്പെ​ൻ​ഡ് ചെ​യ്തു. ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള ഈ ​പ​ദ​വി​യി​ൽ പ​ക​ര​ക്കാ​ര​നാ​യി ബം​ഗ​ളൂ​രു ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് ല​ബോ​റ​ട്ട​റി ജോ.​ഡ​യ​റ​ക്ട​ർ കു​ശാ​ൽ ചൗ​ക്സെ​യെ നി​യ​മി​ച്ചു. പേ​ഴ്സ​ന​ൽ ആ​ൻ​ഡ് അ​ഡ്മി​നി​സ്ട്രേ​റ്റി​വ് റി​ഫോം​സ് അ​ണ്ട​ർ സെ​ക്ര​ട്ട​റി നാ​ഗ​പ്പ എ​സ്. പ​രീ​ത് തി​ങ്ക​ളാ​ഴ്ച ഇ​തു​സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു.ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ ബെ​ൻ​ഡി​ഗേ​രി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ യു​വാ​വ് അ​ഞ്ജ​ലി അം​ബി​ഗെ​ര​യെ(20) കു​ത്തി​ക്കൊ​ന്ന സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് രാ​ജീ​വി​നെ​തി​രെ ന​ട​പ​ടി.

അ​ക്ര​മി കെ.​വി​ശ്വ എ​ന്ന ഗി​രീ​ഷ് സാ​വ​ന്ത് (23) അ​ഞ്ജ​ലി​യെ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി ര​ക്ഷി​താ​ക്ക​ൾ പ​രാ​തി ന​ൽ​കി​യി​ട്ടും പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നി​ല്ല. ബെ​ൻ​ഡി​ഗേ​രി സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ച​ന്ദ്ര​കാ​ന്ത്, കോ​ൺ​സ്റ്റ​ബി​ൾ രേ​ഖ ഹ​വ​റെ​ഡ്ഡി എ​ന്നി​വ​രെ ഹു​ബ്ബ​ള്ളി-​ധാ​ർ​വാ​ഡ് പൊ​ലീ​സ് ക​മീ​ഷ​ണ​ർ രേ​ണു​ക സു​കു​മാ​ർ നേ​ര​ത്തെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യാ​ൻ പൊ​ലീ​സ് അ​ലം​ഭാ​വം കാ​ണി​ക്കു​ന്നു എ​ന്ന ആ​ക്ഷേ​പം ഉ​യ​ർ​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ഗോ​വ​യി​ൽ നി​ന്ന് മ​ഹാ​രാ​ഷ്ട്ര​യി​ലേ​ക്കു​ള്ള ട്രെ​യി​നി​ൽ നി​ന്നു​വീ​ണ് പ​രി​ക്കേ​റ്റ സാ​വ​ന്തി​നെ തി​രി​ച്ച​റി​ഞ്ഞ ദാ​വ​ൺ​ഗ​രെ പൊ​ലീ​സ് ഹു​ബ്ബ​ള്ളി പൊ​ലീ​സി​ന് വി​വ​രം കൈ​മാ​റു​ന്ന​ത്. തു​ട​ർ​ന്നാ​ണ് ഹു​ബ്ബ​ള്ളി പൊ​ലീ​സ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anjali MurderDe.Police Commissioner
News Summary - Anjali's murder; De.Police Commissioner M. Rajeev suspended
Next Story