എ.ബി.വി.പി നേതാവിെൻറ വ്യാജ ബിരുദം: അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക്
text_fieldsന്യൂഡൽഹി: ഡൽഹി സർവകലാശാല വിദ്യാർഥി യൂനിയൻ പ്രസിഡൻറും എ.ബി.വി.പി നേതാവുമായ അങ്കിവ് ബസോയയുടെ വ്യാജ ബിരുദം അന്വേഷിക്കാൻ സർവകലാശാല നിയോഗിച്ച സമിതി തമിഴ്നാട്ടിലേക്ക്. തമിഴ്നാട്ടിലെ തിരുവള്ളൂർ സർവകലാശാലയിൽ ബുദ്ധിസ്റ്റ് സ്റ്റഡീസിൽ ബിരുദം നേടിയതായി കാണിച്ചാണ് എ.ബി.വി.പി നേതാവ് ഡൽഹി സർവകലാശാലയിൽ ബിരുദാനന്തര ബിരുദത്തിന് പ്രവേശനം നേടിയത്.
നവംബർ 12നുള്ളിൽ ബിരുദം വ്യാജമാണോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡൽഹി ൈഹകോടതി അന്ത്യശാസനം നൽകിയിരുന്നു. കോൺഗ്രസിെൻറ വിദ്യാർഥി വിഭാഗമായ എൻ.എസ്.യു നടത്തിയ അന്വേഷണത്തിലാണ് ബിരുദം വ്യാജമാണെന്ന് പുറത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.