ലയനം കഴിഞ്ഞു; ഇനി എൻ.ഡി.എയിലേക്ക്
text_fieldsചെന്നൈ: ലയനത്തിന് പിന്നാലെ അണ്ണാ ഡി.എം.കെക്ക് ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയിലും കേന്ദ്ര മന്ത്രിസഭയിലും പ്രവേശനം ലഭിക്കും. അടുത്തദിവസം സംസ്ഥാന പര്യടനത്തിനെത്തുന്ന ബി.ജെ.പി അഖിേലന്ത്യ അധ്യക്ഷൻ അമിത് ഷാ, െഎക്യ അണ്ണാ ഡി.എം.കെയെ തങ്ങളുടെ സഖ്യത്തിലെടുത്തതായി പ്രഖ്യാപിക്കും. ഉടൻ നടക്കുന്ന കേന്ദ്രമന്ത്രിസഭ പുനഃസംഘടനയിൽ ഒരു കാബിനറ്റ് പദവിയും രണ്ട് സഹമന്ത്രി സ്ഥാനങ്ങളും നൽകി അണ്ണാ ഡി.എം.കെയെ കൂടുതൽ തൃപ്തിപ്പെടുത്തും. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ കെട്ടിവെച്ച പണംേപാലും ലഭിക്കാത്ത ബി.െജ.പി, തമിഴ്നാടിന് കേന്ദ്രമന്ത്രിസഭയിൽ അർഹമായ പരിഗണന നൽകുന്നത് തമിഴ് ജനതയെ സ്വാധീനിക്കാൻ സഹായിക്കും. ലോക്സഭ ഡെപ്യൂട്ടി സ്പീക്കർ എം. തമ്പിദുരൈക്കായിരിക്കും കേന്ദ്രത്തിൽ കാബിനറ്റ് റാേങ്കാടെ മന്ത്രിപദവി ലഭിക്കുക.
തമിഴ് മണ്ണിലും ദക്ഷിണേന്ത്യയിലും വേരുറപ്പിക്കുകയും 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ തമിഴകത്ത് മികച്ച വിജയവും ബി.ജെ.പിയുടെ ദീർഘകാല പദ്ധതിയാണ്. പട്ടാളി മക്കൾ കക്ഷി, പുതിയ തമിഴകം തുടങ്ങി ഒരുപിടി പ്രാദേശിക കക്ഷികളെയും രാഷ്ട്രീയത്തിൽ പ്രവേശിക്കാനിരിക്കുന്ന സ്റ്റൈൽ മന്നൻ രജനീകാന്തിനെയും ചേർത്ത് തമിഴകത്ത് എൻ.ഡി.എ സഖ്യം വിപുലീകരിക്കാനാണ് നീക്കം. രജനീകാന്തിെൻറ സാന്നിധ്യവും കേന്ദ്രഭരണ സ്വാധീനവും ഉപയോഗിച്ച് കൂടുതൽ പാർട്ടികളെ ഒപ്പം കൂട്ടാമെന്ന് ബി.ജെ.പി പ്രതീക്ഷിക്കുന്നു.
വലിയ സംസ്ഥാനമായതിനാൽ എം.പിമാര്‍ കൂടുതലുള്ള തമിഴ്നാടിനെ കൈപ്പിടിയിലൊതുക്കാൻ ബി.ജെ.പി കാര്യമായ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ബി.ജെ.പിയും കോണ്‍ഗ്രസും കഴിഞ്ഞാല്‍ ലോക്സഭയിലെ മൂന്നാമത്തെ വലിയ പാര്‍ട്ടി കൂടിയാണ് എ.ഐ.എ.ഡി.എം.കെ. അതുകൊണ്ടുതന്നെ യു.പി.എയും എൻ.ഡി.എയും ഭരണത്തിലിരുന്നപ്പോഴെല്ലാം തമിഴ്നാട്ടിലെ പാര്‍ട്ടികള്‍ക്ക് എന്നും മന്ത്രിസഭയില്‍ മുന്‍ഗണന നല്‍കിയിരുന്നു.
അതേസമയം, ടി.ടി.വി. ദിനകരന് പക്ഷവുമായി ബി.ജെ.പി ഇതുവരെ പരസ്യ അടുപ്പം പുലർത്തിയിട്ടില്ല. സംഘ്പരിവാറിനെ എതിർക്കുന്ന ശശികല, ദിനകരന് പക്ഷത്തെ പാടെ അവഗണിച്ചാണ് ബി.ജെ.പി മുൻകൈയെടുത്ത് അണ്ണാ ഡി.എം.കെയിലെ പുനരൈക്യം സാധ്യമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.