Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക്സഭ...

ലോക്സഭ തിരഞ്ഞെടുപ്പിലും അണ്ണാ ഡി.എം.കെ-ബി.ജെ.പി സഖ്യം തുടരും -എടപ്പാടി പളനിസ്വാമി

text_fields
bookmark_border
ലോക്സഭ തിരഞ്ഞെടുപ്പിലും അണ്ണാ ഡി.എം.കെ-ബി.ജെ.പി സഖ്യം തുടരും -എടപ്പാടി പളനിസ്വാമി
cancel

ചെന്നൈ: 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിലും അണ്ണാ ഡി.എം.കെ - ബി.ജെ.പി സഖ്യം തുടരുമെന്ന് അണ്ണാ ഡി.എം.കെ ഇടക്കാല ജനറൽ സെക്രട്ടറിയും പ്രതിപക്ഷ നേതാവുമായ എടപ്പാടി പളനിസാമി. ഇരു കക്ഷികളും തമ്മിൽ പറയത്തക്ക ഭിന്നതകളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുനൽവേലിയിൽ മാധ്യമ പ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതാത്​ രാഷ്​ട്രീയ സാഹചര്യങ്ങൾക്ക്​ അനുസൃതമായാണ്​ സഖ്യങ്ങൾ രൂപപ്പെടുന്നത്​. ഈറോഡ്​ ഈസ്റ്റ്​ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിയും അണ്ണാ ഡി.എം.കെയും യോജിച്ചാണ്​ പ്രവർത്തിക്കുന്നത്​.

ഉപതെരഞ്ഞെടുപ്പിലെ അണ്ണാ ഡി.എം.കെ വിജയം ലോക്സഭ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കും. സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള ഡി.എം.കെ ഭരണത്തിൽ ജനങ്ങൾ അസംതൃപ്തരാണെന്നും എടപ്പാടി അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anna DMKedappadi palaniswamiBJP
News Summary - Anna DMK-BJP alliance will continue in Lok Sabha elections says Edappadi Palaniswami
Next Story