ബി.ജെ.പിയുമായി അണ്ണാ ഡി.എം.കെക്ക് രാഷ്ട്രീയ സഖ്യമില്ല -എടപ്പാടി പളനിസാമി
text_fieldsകോയമ്പത്തൂർ: അണ്ണാ ഡി.എം.കെക്ക് നിലവിൽ ബി.ജെ.പിയുമായി രാഷ്ട്രീയ സഖ്യമില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി. ഉൗട്ടിയിലെ എം.ജി.ആർ ജന്മ ശതാബ്ദിയാഘോഷ ചടങ്ങിൽ പെങ്കടുക്കാൻ പോകവെ കോയമ്പത്തൂർ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അണ്ണാ ഡി.എം.കെക്ക് ബി.ജെ.പിയുമായി രഹസ്യബന്ധമുണ്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. ബി.ജെ.പിയുമായി രാഷ്ട്രീയസഖ്യത്തെക്കുറിച്ച് മന്ത്രിമാരായ സെല്ലൂർ കെ. രാജുവും കെ.ടി. രാജേന്ദ്രബാലാജിയും പരസ്യമായി വ്യത്യസ്ത നിലപാടുകൾ പ്രഖ്യാപിച്ചത് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങളാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി.
തെരഞ്ഞെടുപ്പ് സമയത്ത് മാത്രമേ അണ്ണാ ഡി.എം.കെ മുന്നണി ബന്ധങ്ങളെക്കുറിച്ച് ആലോചിക്കൂ. അണ്ണാ ഡി.എം.കെ സർക്കാർ നല്ല നിലയിലാണ് പ്രവർത്തിക്കുന്നത്. സർക്കാറിെൻറ പ്രതിച്ഛായ തകർത്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നുണ്ട്. ടി.ടി.വി. ദിനകരനെപോലെ ആയിരം ദിനകരന്മാർ ശ്രമിച്ചാലും അണ്ണാ ഡി.എം.കെയെ തകർക്കാനാവില്ല. രജനികാന്ത് ആദ്യം രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് നിലപാട് പ്രഖ്യാപിക്കെട്ടയെന്നും അതിനുശേഷം പ്രതികരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.