അണ്ണാ ഡി.എം.കെ സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കി; മൂന്നു മന്ത്രിമാർ പുറത്ത്
text_fieldsചെന്നൈ: രണ്ടുഘട്ടങ്ങളിലായി അണ്ണാ ഡി.എം.കെ 177 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആദ്യ പട്ടികയിൽ ആറുപേരും രണ്ടാം പട്ടികയിൽ 171 പേരുമാണുള്ളത്. ജയലളിതയുടെ കാലത്ത് പുതുമുഖങ്ങൾക്ക് അവസരം നൽകിയിരുന്നു. എന്നാൽ ഇത്തവണ അതതിടങ്ങളിലെ ജനങ്ങൾക്ക് ഏറെ സുപരിചിതനായ മുതിർന്ന നേതാക്കളാണ് പട്ടികയിൽ ഇടംപിടിച്ചത്. 13 പേർ വനിതകളാണ്. നിലോഫർ കഫിൽ, ഭാസ്കരൻ, എസ്. വളർമതി എന്നീ മന്ത്രിമാർക്ക് സീറ്റ് നിഷേധിക്കപ്പെട്ടു.
ഭൂരിഭാഗം മന്ത്രിമാർക്കും എം.എൽ.എമാർക്കും സിറ്റിങ് സീറ്റ് നൽകി. 17 മുൻമന്ത്രിമാർക്കും സീറ്റ് അനുവദിച്ചു. രാജ്യസഭാംഗങ്ങളായ കെ.പി. മുനുസാമി, വൈദ്യലിംഗം എന്നിവരും സ്ഥാനാർഥികളായി.
14 സീറ്റുകൾ ഒഴിച്ചിട്ടിട്ടുണ്ട്. സെമ്മലൈ ഉൾപ്പെടെ ചില സിറ്റിങ് എം.എൽ.എമാർക്ക് സീറ്റ് നൽകാത്തത് പാർട്ടിയിൽ മുറുമുറുപ്പിന് കാരണമായിട്ടുണ്ട്. ഇതോടൊപ്പം ബി.ജെ.പിക്ക് അനുവദിച്ച 20ഉം പാട്ടാളി മക്കൾ കക്ഷിക്ക് അനുവദിച്ച 23 മണ്ഡലങ്ങളുടെയും പട്ടിക പുറത്തുവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.