അണ്ണാ ഡി.എം.കെ: ശശികലയെ തടയാൻ പാർട്ടി ഭരണഘടനയിൽ ഭേദഗതി
text_fieldsചെന്നൈ: അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ. ശശികലയുടെ കടന്നുവരവ് തടയുകയെന്ന ലക്ഷ്യത്തോടെ അണ്ണാ ഡി.എം.കെ നിർവാഹക സമിതിയോഗം പാർട്ടി ഭരണഘടന ഭേദഗതി ചെയ്തു. നിലവിൽ പാർട്ടി കോ ഒാഡിനേറ്ററായി ഒ. പന്നീർശെൽവവും ജോ. കോഒാഡിനേറ്ററായി എടപ്പാടി പളനിസാമിയും ഉൾപ്പെടുന്ന ഇരട്ട നേതൃത്വമാണ് സംഘടനയെ നയിക്കുന്നത്. ഇൗ നേതൃഘടന നിലനിർത്തുകയാണ് ലക്ഷ്യം. താനിപ്പോഴും അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറിയാണെന്ന് ശശികല അവകാശപ്പെടുന്ന സാഹചര്യത്തിൽ കൂടിയാണ് പുതിയ നീക്കം.
ബുധനാഴ്ച ചെൈന്ന റോയപേട്ടയിലെ പാർട്ടി ആസ്ഥാനത്ത് ചേർന്ന നിർവാഹക സമിതിയോഗം പുതിയ ഭേദഗതികൾക്ക് അംഗീകാരം നൽകി. പാർട്ടി കോഒാഡിനേറ്റർ, ജോ. കോഒാഡിനേറ്റർ പദവികളിലേക്ക് വോെട്ടടുപ്പിലൂടെ പ്രാഥമികാംഗങ്ങൾക്ക് തെരഞ്ഞെടുക്കാമെന്ന ഭേദഗതിയാണ് ഇതിൽ പ്രധാനം. അഞ്ച് വർഷമോ അതിൽ കൂടുതലോ കാലയളവിൽ പ്രാഥമികാംഗമായിരിക്കുന്നവർക്ക് മാത്രമേ വോട്ടവകാശമുണ്ടായിരിക്കുകയുള്ളൂ.
ശശികല ജനറൽ സെക്രട്ടറിയാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അവർ നിലവിൽ പാർട്ടി അംഗമല്ലെന്നാണ് അണ്ണാ ഡി.എം.കെ നേതാക്കളുടെ നിലപാട്. അതേസമയം, 2017ൽ ശശികലയെ പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയ ജനറൽ കൗൺസിൽ പ്രമേയെത്ത എതിർത്ത് ചെന്നൈ സിവിൽ കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ പുതിയ ഭരണഘടന ഭേദഗതിക്ക് സാധുതയില്ലെന്നും കോടതിയലക്ഷ്യമാവുമെന്നും അഭിപ്രായമുണ്ട്.അണ്ണാ ഡി.എം.കെ താൽക്കാലിക പ്രസീഡിയം ചെയർമാനായി തമിഴ്മകൻ ഹുസൈനെ നിർവാഹക സമിതിയോഗം തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.