രാംലീല മൈതാനത്ത് അണ്ണാ ഹസാരെ വീണ്ടും സമരം തുടങ്ങി
text_fieldsന്യൂഡൽഹി: സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ വീണ്ടും രാംലീല മൈതാനത്ത് സമരം തുടങ്ങി. ബി.ജെ.പി സർക്കാറിെൻറ നയങ്ങൾക്കെതിരായി അനിശ്ചിതകാല നിരാഹര സമരമാണ് ഹസാരെ ആരംഭിച്ചത്. അഴിമതിക്കെതിരായി നടത്തിയ സമരം ഏഴ് വർഷം തികയുേമ്പാഴാണ് വീണ്ടുമൊരു സമരവുമായി ഹസാരെ രംഗത്തെത്തുന്നത്. അന്ന് നടത്തിയ സമരം യു.പി.എ സർക്കാറിെൻറ അടിത്തറയിളക്കിയിരുന്നു.
മഹാത്മ ഗാന്ധിയുടെ ശവകുടീരമായ രാജ്ഘട്ടിലെത്തിയതിന് ശേഷമാണ് സമരത്തിനായി ഹസാരെ രാംലീല മൈതാനത്തിലേക്ക് എത്തിയത്. ലോക്പാൽ നടപ്പിലാക്കുന്നതിലെ മെല്ലെപോക്കും കാർഷിക ഉൽപന്നങ്ങൾക്ക് ന്യായവില ലഭിക്കാത്തതും ചൂണ്ടിക്കാട്ടിയാണ് ഇക്കുറി ഹസാരെയുടെ സമരം.
പ്രക്ഷോഭകർ ഡൽഹിയിലെത്തുന്നത് തടയാൻ കേന്ദ്രസർക്കാർ ട്രെയിനുകൾ റദ്ദാക്കിയെന്ന് ഹസാരെ ആരോപിച്ചു. തെൻറ സമരത്തിന് പൊലീസ് സംരക്ഷണം ആവശ്യമില്ലെന്ന് നേരത്തെ അറിയിച്ചതാണ്. ഇതിനായി നിരവധി കത്തുകൾ കേന്ദ്രസർക്കാറിന് അയച്ചിരുന്നുവെന്ന് ഹസാരെ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.