ജയലളിത മികച്ച ഹിന്ദുത്വ നേതാവാണെന്ന അണ്ണാമലൈയുടെ പ്രസ്താവന വിവാദത്തിൽ; പ്രതിഷേധവുമായി അണ്ണാ ഡി.എം.കെ
text_fieldsചെന്നൈ: ജയലളിത മികച്ച ഹിന്ദുത്വ നേതാവാണെന്ന തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ അണ്ണാമലൈയുടെ പ്രസ്താവനയിൽ പ്രതിഷേധവുമായി അണ്ണാ ഡി.എം.കെ. ജയലളിതയെ മതനേതാവായി ചിത്രീകരിച്ച് അപകീർത്തിപ്പെടുത്താനുള്ള ബി.ജെ.പി ശ്രമത്തെ അപലപിക്കുന്നതായി പാർട്ടി വക്താവ് കെ. ജയകുമാർ പറഞ്ഞു. ജാതി മത ഭേദമെന്യേ നിലകൊണ്ട ജയലളിതയുടെ സൽകീർത്തി തകർക്കാൻ ബോധപൂർവം നടത്തുന്ന ശ്രമത്തെ എതിർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജയലളിതക്ക് ദൈവവിശ്വാസമാണുണ്ടായിരുന്നതെന്നും ഏതെങ്കിലും മതത്തിനുവേണ്ടി നിലകൊണ്ടിരുന്നില്ലെന്നും അവരെക്കുറിച്ച് മനസ്സിലാക്കാതെയാണ് അണ്ണാമലൈ സംസാരിക്കുന്നതെന്നും ജയലളിതയുടെ സഹായിയായിരുന്ന വി.കെ. ശശികല അഭിപ്രായപ്പെട്ടു. എല്ലാ ജനവിഭാഗങ്ങളുടെയും ആദരവ് പിടിച്ചുപറ്റിയ നേതാവായിരുന്നു ജയലളിതയെന്നും അവർ പറഞ്ഞു. അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറിയായിരുന്നുവെങ്കിലും അവർ ഹിന്ദുമതത്തിന്റെ താൽപര്യങ്ങൾ സംരക്ഷിച്ചിരുന്നതായും അതിനാലാണ് തമിഴ്നാട്ടിൽ ബി.ജെ.പി ഉണ്ടായിരുന്നിട്ടും ജയലളിതക്ക് ഹിന്ദുക്കളുടെ വലിയ പിന്തുണ ലഭിച്ചിരുന്നതെന്നുമാണ് അണ്ണാമലൈ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.