കർഷക സമര വാർഷികം : ആവേശക്കടലായി മണ്ണിൻ മക്കൾ, അതിർത്തിയിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങൾ
text_fieldsന്യൂഡൽഹി: ചരിത്രം കുറിച്ച ഡൽഹി കർഷക സമരത്തിെൻറ ഒന്നാം വാർഷിക ദിനമായ വെള്ളിയാഴ്ച പതിനായിരക്കണക്കിന് കർഷകർ ഡൽഹി അതിർത്തിയിലെ സമരഭൂമികളിലേക്ക് ഒഴുകിയെത്തി. വിവാദ നിയമങ്ങളിൽ നിന്നുള്ള പിന്മാറ്റ പ്രഖ്യാപനം നടത്തിയ നരേന്ദ്ര േമാദി സർക്കാറിനു മേൽ നേടിയ നിർണായക വിജയത്തിെൻറ ആവേശത്തിലായിരുന്നു സിംഘു, ടിക്രി, ഗാസിപൂർ, ഷാജഹാൻപുർ അതിർത്തികളിലേക്കുള്ള കർഷകരുടെ പ്രവാഹം. മൂന്നു വിവാദ നിയമ നിർമാണവുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോകുകയാണെന്ന് കണ്ടപ്പോഴാണ് പഞ്ചാബിലെ കർഷക യൂനിയനുകൾ സംയുക്തമായി ഡൽഹിയിലേക്ക് മാർച്ച് ചെയ്യാൻ തീരുമാനിച്ചത്.
പഞ്ചാബ് കർഷകർ പ്രഖ്യാപിച്ച ഡൽഹി ചലോ മാർച്ചിന് ഹരിയാനയിലെയും രാജസ്ഥാനിലെയും യു.പിയിലെയും ഹിമാചലിലെയും കർഷകർ പിന്തുണയുമായി എത്തിയതോടെ സംസ്ഥാന അതിർത്തികളിൽ പൊലീസ് കർഷകരുടെ ഡൽഹി ചലോ മാർച്ച് തടയുകയായിരുന്നു. എന്നാൽ തടസ്സങ്ങൾ ഭേദിച്ച് ഡൽഹി അതിർത്തിയിലെത്തിയ കർഷകരെ വൻ സന്നാഹങ്ങളും ബാരിേക്കഡുകളും കെണ്ടയ്നറുകളും നിരത്തി ഡൽഹി പൊലീസ് തടഞ്ഞു. തുടർന്ന് കഴിഞ്ഞ വർഷം നവംബർ 26ന് അവിടെ കുത്തിയിരുന്ന് തുടങ്ങിയ സമരത്തിനാണ് ഒരു വർഷം പൂർത്തിയായത്. കൊടും തണുപ്പും കടുത്ത വേനലും കാലവർഷവും മാറിമാറി വന്നിട്ടും ഉറച്ച തീരുമാനവുമായി മുന്നോട്ടുപോകുന്ന കർഷകർ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിൽ വീഴാതെ സമരം തുടരുകയാണ്.
ഡൽഹി അതിർത്തിയിലെ വൻ സംഗമങ്ങൾക്ക് പുറമെ സീതാമഡി, രേഹ്താസ്, ഗയ, ആർവൽ, നളന്ദ തുടങ്ങിയ ബിഹാർ ജില്ലകളിലും തമിഴ്നാട്ടിലും ഝാർഖണ്ഡിലും തെലങ്കാനയിലും ഒഡിഷയിലും കർഷക പ്രതിഷേധ പരിപാടികൾ നടന്നതായി സംയുക്ത കിസാൻ മോർച്ച വാർത്തക്കുറിപ്പിൽ അറിയിച്ചു. ലണ്ടൻ, ന്യൂയോർക്, കാലിഫോർണിയ, ബ്രിട്ടീഷ് കൊളംബിയ തുടങ്ങി വിദേശരാജ്യത്ത് വിവിധയിടങ്ങളിൽ െഎക്യദാർഢ്യ പരിപാടികളുണ്ടെന്നും മോർച്ച വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.