മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടായേക്കും
text_fieldsന്യൂഡൽഹി: മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും. കേന്ദ്ര തെരഞ്ഞെടുപ് പ് കമീഷൻ ഉച്ചക്ക് 12 മണിക്ക് വിളിച്ച വാർത്താ സമ്മേളനത്തിലാവും തീയതി പ്രഖ്യാപിക്കുക. രണ്ട് നിയമസഭാ തെരഞ്ഞെടുപ്പ ിനൊപ്പം കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ (മഞ്ചേശ്വരം, എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ്) ഉപതെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.
മഹാരാഷ്ട്ര, ഹരിയാന, ഝാർഖണ്ഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പാണ് ഈ വർഷം നടക്കാനുള്ളത്. അതേസമയം, ഝാർഖണ്ഡ് നിയമസഭയുടെ കാലാവധി നവംബറിൽ പൂർത്തിയാകുന്നത് കൊണ്ട് തെരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ 288ൽ 122 സീറ്റ് ബി.ജെ.പിയും 63 സീറ്റ് ശിവസേനയും നേടിയിരുന്നു. കോൺഗ്രസ് (42) -എൻ.സി.പി (41) സഖ്യം 83 സീറ്റാണ് നേടിയത്. എം.എൻ.എസ് ഒരു സീറ്റിലും മറ്റുള്ളവർ 19 സീറ്റിലും വിജയിച്ചു.
ഹരിയാനയിൽ 90 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. ബി.ജെ.പി-47, ഐ.എൻ.എൽ.ഡി-19, കോൺഗ്രസ്-15, എച്ച്.ജെ.സി-2, ബി.എസ്.പി-1, മറ്റുള്ളവർ-6 എന്നിങ്ങനെയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കക്ഷിനില.
ഹരിയാന, മഹാരാഷ്ട്ര നിയമസഭകളുടെ കാലാവധി ഒക്ടോബർ, നവംബർ മാസങ്ങളിൽ അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.