Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​...

കോവിഡ്​ നാലുദിവസത്തിനകം ഭേദമാക്കും​; 'ആയുധ്​ അഡ്വാൻസ്​' മരുന്ന്​ ഫലപ്രദമെന്ന്​ നിർമാതാക്കൾ​

text_fields
bookmark_border
Announcing Indias first clinically tested medicine for COVID-19 management and treatment AAYUDH Advance
cancel

അഹ്​മദാബാദ്​: രാജ്യത്ത്​ കോവിഡ്​ 19ന്‍റെ രണ്ടാം തരംഗം അതിരൂക്ഷമായി പടർന്നുപിടിക്കുന്നതിനിടെ കൊറോണ വൈറസിനെതിരെ മരുന്ന്​ വികസിപ്പിച്ചതായി അവകാശവാദം. 21 ഔഷധ സസ്യങ്ങളിൽനിന്ന്​​ വികസിപ്പിച്ചെടുത്ത ദ്രാവക രൂപത്തിലെ മരുന്നായ 'ആയുധ്​ അഡ്വാൻസ്​' ക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയിച്ചതായാണ്​ കമ്പനിയുടെ വിലയിരുത്തൽ.

ശുക്ല അഷർ ഇംപെക്​ട്​ പ്രൈവറ്റ്​ ലിമിറ്റഡാണ്​ മരുന്ന്​ വികസിപ്പിച്ചെടുത്തിരിക്കുന്നത്​. റെംഡെസിവിറിനേക്കാൾ മൂന്ന്​ മടങ്ങ്​ ആയുധ്​ അഡ്വാൻസ്​ ഫലപ്രദമാണെന്നും പറയുന്നു.

നാളികേരം, ചോളം, കറുവപ്പട്ട, വേപ്പ്​, മല്ലി, കരിമ്പ്​, യൂക്കാലിപ്​റ്റ്​സ്​ തുടങ്ങിയവ ഉപയോഗിച്ചാണ്​ ഇത്​ നിർമിച്ചിരിക്കുന്നത്​.

അഹ്​മദാബാദിലെ രണ്ടു സർക്കാർ ആശുപത്രിയിൽ രണ്ടുതവണ മനുഷ്യനിൽ പരീക്ഷണങ്ങൾ നടത്തിയ ശേഷമാണ്​ മരുന്നിന്‍റെ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്​. നാലു ദിവസത്തിനകം കോവിഡ്​ രോഗികളിൽ ​ൈവറസ്​ സാന്നിധ്യം ഇല്ലാതാക്കും. കൂടാതെ മറ്റു പാർശ്വഫലങ്ങൾ ഇല്ലെന്നും നിർമാതാക്കൾ അവകാശപ്പെടുന്നു. കൊറോണ വൈറസ്​ നെഗറ്റീവാകുന്നതിനൊപ്പം രോഗലക്ഷണങ്ങളായ ഉയർന്ന ശരീര താപനില, ചുമ, ശ്വാസതടസം എന്നിവക്കും ഫലപ്രദമാണത്രേ.

​ചെറിയ രോഗലക്ഷണങ്ങളുള്ള കോവിഡ്​ ബാധിതരിൽ 'ആയുധ്​ അഡ്വാൻസ്​' ഫലപ്രദമാണെന്ന്​ തെളിയിച്ചതായി 'കൺ​ടെംപററി ക്ലിനിക്കൽ ട്രയൽസ്​ കമ്യൂണിക്കേഷൻ' ലേഖനത്തിൽ പറയുന്നു. കൂടാതെ 'ആയുധ്​ അഡ്വാൻസി'ന്‍റെ വിവരങ്ങൾ യു.എസ്​.എ സർക്കാറിന്‍റെ നാഷനൽ സെന്‍റർ ​േഫാർ ബയോടെക്​നോളജി ഇൻഫർേമഷൻ -നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ ഹെൽത്ത്​ വെബ്​സൈറ്റിലും (https://www.ncbi.nlm.nih.gov/pmc/articles/PMC7948525) പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

ഒക്​ടോബർ 20നായിരുന്നു ആദ്യ ക്ലിനിക്കൽ പരീക്ഷണം. അഹ്​മദാബാദി​െല എൻ.എച്ച്​.എൽ മുനിസിപ്പൽ മെഡിക്കൽ കോളജ്​, എസ്​.വി.പി.ഐ.എം.എസ്​.ആർ ​എല്ലിസ്​ബ്രിഡ്​ജ്​ എന്നിവിടങ്ങളിലായിരുന്നു ആദ്യഘട്ട പരീക്ഷണം. 2021 ജനുവരിയിലായിരുന്നു രണ്ടാംഘട്ട ക്ലിനിക്കൽ പരീക്ഷണം. ജി.എം.ഇ.ആർ.എസ്​ മെഡിക്കൽ കോളജിലായിരുന്നു രണ്ടാംഘട്ട പരീക്ഷണം. രണ്ടു പരീക്ഷണങ്ങളിലും​ ​മരുന്ന്​ ചെറിയ രോഗലക്ഷണങ്ങളിലുള്ളവരിൽ വിജയകരമായിരുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Corona VirusAAYUDH Advance
News Summary - Announcing Indias first clinically tested medicine for COVID-19 management and treatment AAYUDH Advance
Next Story