ജനാധിപത്യത്തിലെ ഏകാധിപത്യം; ബി.ജെ.പിയെ 'കൊട്ടാൻ' പുതിയ ഇംഗ്ലീഷ് വാക്കുമായി തരൂർ
text_fieldsആരും കേട്ടിട്ടില്ലാത്ത 'കടിച്ചാൽ പൊട്ടാത്ത' ഇംഗ്ലീഷ് വാക്കുകൾ പ്രയോഗിച്ച് എപ്പോഴും ജനശ്രദ്ധ പിടിച്ചു പറ്റുന്ന രാഷ്ട്രീയ നേതാവാണ് ശശി തരൂർ എം.പി.
അദ്ദേഹം ചില പ്രത്യേക അവസരങ്ങളിൽ പ്രയോഗിക്കുന്ന കുറിക്കുകൊള്ളുന്ന ഇംഗ്ലീഷ് വാക്കുകൾ പിന്നീട് വ്യാപക ചർച്ചകൾക്ക് വഴിവെക്കാറുണ്ട്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പുതിയ വാക്കുകൾ കൊണ്ട് തരൂർ നിരന്തരം പരിഹസിക്കാറുമുണ്ട്.
പുതിയ വാക്കും ചെന്നു തറക്കുന്നത് ബി.ജെ.പിക്കാണ്. anocracy എന്ന ഇംഗ്ലീഷ് വാക്കാണ് ശശി തരൂര്‍ പുതുതായി പരിചയപ്പെടുത്തുന്നത്. ജനാധിപത്യത്തില്‍ ഏകാധിപത്യ രീതികളുള്ള ഗവണ്‍മെന്‍റിനെ വിശേഷിപ്പിക്കുന്ന വാക്കാണ് anocracy യെന്നും തരൂര്‍ വിശദീകരിക്കുന്നു. തന്റെ പുതിയ ട്വീറ്റിലാണ് വാക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.