കാശ്മീരിൽ വീണ്ടും അതിഥി തൊഴിലാളികൾക്ക് നേരെ ആക്രമണം; ഒരാൾക്ക് വെടിയേറ്റു
text_fieldsശ്രീനഗർ: ജമ്മു -കശ്മീരിലെ ഗുൽമാർഗിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരരുടെ ആക്രമണത്തിൽ രണ്ട് ജവാന്മാരും നാട്ടുകാരായ രണ്ടുപേരും കൊല്ലപ്പെട്ടു. മൂന്നുപേർക്ക് പരിക്കേറ്റു. വാഹനത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.
പുൽവാമയിലെ ത്രാൽ പ്രദേശത്ത് യു.പി സ്വദേശിയായ തൊഴിലാളിക്ക് ഭീകരരുടെ വെടിയേറ്റ് പരിക്കേറ്റു. ബട്ടാഗുണ്ട് ഗ്രാമത്തിലുണ്ടായ ആക്രമണത്തിൽ യു.പി ബിജ്നോർ സ്വദേശി ശുഭം കുമാറിന് കൈക്കാണ് പരിക്കേറ്റത്.
ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ചക്കിടെ ഇതര സംസ്ഥാന തൊഴിലാളികൾക്കുനേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. ഞായറാഴ്ച ഗന്തർബാൽ ജില്ലയിൽ നിർമാണസ്ഥലത്തുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് ഇതര സംസ്ഥാന തൊഴിലാളികളും നാട്ടുകാരനായ ഡോക്ടറും മരിച്ചിരുന്നു.
ഈ മാസം 18ന് ഷോപിയാനിൽ ബിഹാർ സ്വദേശിയായ തൊഴിലാളി വെടിയേറ്റ് മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.