ഫ്രീ കശ്മീർ പ്ലക്കാർഡ് ഉയർത്തിയ വിദ്യാർഥിനി ബംഗളൂരുവിൽ കസ്റ്റഡിയിൽ
text_fieldsബംഗളൂരു: പാക് അനുകൂല മുദ്രാവാക്യം മുഴക്കിയതിെൻറ പേരിൽ വിദ്യാർഥിനിയും ആക്ടിവിസ്റ്റുമായ അമൂല്യ ലിയോണ പ ിടിയിലായതിനുപിന്നാലെ കശ്മീർ സ്വാതന്ത്ര്യ മുദ്രാവാക്യം ഉയർത്തിയ മറ്റൊരു വിദ്യാർഥിനി കൂടി പിടിയിൽ. മല്ലേശ് വരം സ്വദേശിനി ആർദ്ര നാരായണ(18)യാണ് വെള്ളിയാഴ്ച നഗരത്തിലെ പ്രതിഷേധ പരിപാടിക്കിടെ പിടിയിലായത്. ഇരുവരെയും പൊല ീസ് വിശദമായി ചോദ്യംചെയ്തുവരുകയാണ്.
പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വപ്പട്ടികക്കുമെതിരെ വ്യാഴാ ഴ്ച ഫ്രീഡം പാർക്കിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലായിരുന്നു അമൂല്യ പാക് അനുകൂല മുദ്രാവാക്യം വിളിച്ചത്. അമൂല്യയുടെ നടപടിക്കെതിരെ ശ്രീരാമസേന, ഹിന്ദു ജാഗരൺ വേദികെ, ഹിന്ദു ജനജാഗ്രതി സമിതി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ ബംഗളൂരു ടൗൺഹാളിന് മുന്നിൽ വെള്ളിയാഴ്ച പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
ഇതിനിടെ ‘മുസ്ലിം, കശ്മീരി, ദലിത്, ആദിവാസി, ഭിന്നലിംഗക്കാർ എന്നിവരുടെ സ്വാതന്ത്ര്യം’ എന്ന സന്ദേശവുമായി കന്നടയിലും ഇംഗ്ലീഷിലുമായി ആർദ്ര പ്ലക്കാർഡ് ഉയർത്തുകയായിരുന്നു. ഇത് ശ്രദ്ധയിൽെപട്ട പ്രതിഷേധക്കാർ വിദ്യാർഥിനിയെ ചോദ്യംചെയ്യുകയും തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
സമരക്കാർ മർദിക്കുന്നതിനുമുമ്പ് പൊലീസ് വിദ്യാർഥിനിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നാണ് സിറ്റി പൊലീസ് കമീഷണർ ഭാസ്കർ റാവുവിെൻറ വിശദീകരണം. ആർദ്ര പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ശ്രീരാമസേന പ്രവർത്തകർ ആരോപിച്ചു. എന്നാൽ, ഇതേക്കുറിച്ച് ഒന്നും പറയാറായിട്ടില്ലെന്നും ആർദ്രയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും ബംഗളൂരു സെൻട്രൽ ഡി.സി.പി ചേതൻ സിങ് റാത്തോർ പറഞ്ഞു.
വിദ്യാർഥിനിക്കെതിരെ എസ്.ജെ പാർക്ക് പൊലീസ് െഎ.പി.സി 153 എ, 153 ബി വകുപ്പുകൾ പ്രകാരം സ്വമേധയാ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം പിടിയിലായ അമൂല്യ ലിയോണയുമായി ആർദ്രക്ക് എന്തെങ്കിലും തരത്തിൽ ബന്ധമുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഡി.സി.പി ചേതൻ മല്ലേശ്വരത്തെ ആർദ്രയുടെ വീട്ടിലെത്തി മാതാപിതാക്കളുമായി സംസാരിച്ചു. വീടിനുമുന്നിൽ പ്രതിഷേധിക്കുകയോ വീട്ടുകാർക്കുനേരെ അതിക്രമം നടത്തുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.